മലപ്പുറം ചങ്ങരംകുളത്ത് 12വയസ്സുകാരിയെ 68കാരന്‍ ലൈംഗികമായി പീഡിപ്പത് കുട്ടിയുടെ അമ്മൂമയുടെ ഒത്താശയോടെ

മലപ്പുറം: മലപ്പുറം ചങ്ങരംകുളത്ത് 12വയസ്സുകാരിയെ 68കാരന്‍ ലൈംഗികമായി പീഡിപ്പത് കുട്ടിയുടെ അമ്മൂമയുടെ ഒത്താശയോടെ. അറസ്റ്റിലായ പ്രതി ചങ്ങരംകുളം ബസ്സ്റ്റാന്‍ഡിനു സമീപം കോട്ടേപ്പാട്ടുവീട്ടില്‍ ശ്രീധരനെ മഞ്ചേരി പോക്സോ കോടതി റിമാന്‍ഡ് ചെയ്തു. ഇയാള്‍ക്ക് പീഡനത്തിന് സാഹചര്യമൊരുക്കിക്കൊടുത്ത പെണ്‍കുട്ടിയുടെ അമ്മൂമ്മ ഒളിവിലാണ്. രണ്ടാഴ്ച മുന്‍പ് ചങ്ങരംകുളം പോലീസ്സ്‌റ്റേഷനു സമീപമുള്ള ശ്രീധരന്റെ ബന്ധുവിന്റെ വാടക ക്വാര്‍ട്ടേഴ്സിലാണ് സംഭവം. അമ്മൂമ്മ പെണ്‍കുട്ടിയുമായി ക്വാര്‍ട്ടേഴ്‌സിലെത്തുകയായിരുന്നുവെന്നാണ് പരാതി. നാട്ടുകാരില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സലിങ്ങിലാണ് പീഡനവിവരമറിയുന്നത്. ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ പോലീസ് കേസെടുക്കുകയായിരുന്നു. മഞ്ചേരി പോക്സോ സ്‌പെഷ്യല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു.

 

Sharing is caring!