തിരൂരില്‍ യുവാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം. സി.പി.ഒയെ സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: തിരൂരില്‍ യുവാവിന് പോലീസിന്റെ ക്രൂര മര്‍ദ്ദനം. പൊന്നാനി സ്വദേശി നജ്മുദ്ദീന് ആണ് മര്‍ദ്ദനത്തിന് ഇരയായത്. ഇയാളെ കഴിഞ്ഞ ദിവസം വീട്ടില്‍ നിന്ന് രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ മഫ്ത്തിയില്‍ എത്തി കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. തുടര്‍ന്ന് പോലീസ് ക്വാര്‍ട്ടേഴ്സില്‍ വെച്ച് മര്‍ദ്ദിച്ചതായി നജ്മുദ്ദീന് പറഞ്ഞു.
പൊന്നാനി പോലീസ് സ്റ്റേഷന്റെ പരിധിയിലാണ് വീടെങ്കിലും നജ്മുദ്ദീന്റെ വീട്ടിലേക്ക് എത്തിയത് തിരൂര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുന്ന അനീഷ് പീറ്ററെന്ന പോലീസുകാരനാണ്. പോലീസ് ക്വാര്‍ട്ടേഴ്സില്‍ എത്തിയ യുവാവിനെ ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കി എന്നും ശരീരത്തില്‍ പല ഭാഗങ്ങളിലും മുറിവേറ്റിട്ടുണ്ട് എന്നും വസ്ത്രങ്ങളെല്ലാം കഴിച്ചശേഷം നഗ്നനാക്കി മര്‍ദ്ദിച്ചുവെന്നും യുവാവ് പറഞ്ഞു.
യുവാവിന്റെ ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി സംഭവം തിരക്കിയപ്പോള്‍
നജ്മുദ്ദീന് ഒരു സ്ത്രീയോട് മോശമായി പെരുമാറിയെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ മറുപടി പറഞ്ഞത്.
അതേസമയം സംഭവത്തില്‍ യുവാവിനെ മര്‍ദ്ദിച്ച പോലീസുകാരനായ അനീഷ് പീറ്റര്‍ എന്ന തീരുര്‍ സ്റ്റേഷനിലെ സിപിഒയെ സസ്പെന്‍ഡ് ചെയ്തതായി ജില്ലാ പോലീസ് മേധാവി യൂ അബ്ദുല്‍ കരിം അറിയിച്ചു. തുടര്‍ന്ന് സംഭവത്തില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ പെരുമ്പടപ്പ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ ചുമതലപ്പെടുത്തിയതായും അദ്ദേഹം അറിയിച്ചു. നജ്മുദ്ദീന് ആശുപത്രിയില്‍ ചികിത്സയിലാണ്.
സി.പി.ഒയെ സസ്പെന്‍ഡ് ചെയ്തു
പൊന്നാനി സ്വദേശി നജ്മുദീന് എന്ന വ്യക്തിയെ മര്‍ദ്ദിച്ചു എന്ന പരാതിയില്‍
സിപി ഒ യെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബദുല്‍ കരീം അറിയിച്ചു. പെരുമ്പടപ്പു സി ഐ യെ യുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തീരുര്‍ പോലീസ് സ്റ്റേഷനിലെ അനീഷ് പീറ്റര്‍ എന്ന സിപി ഓ യെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
RECENT NEWS

ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബർ അബു താഹിർ
തിരൂർ: കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടൽ മാറാതെ ഊരകം ഗ്രാമപഞ്ചായത്ത് മെംബറും കാരാത്തോട് സ്വദേശിയുമായ പി കെ അബൂ താഹിർ. ഈ മാസം ഇരുപതിനാണ് താഹിറും ഭാര്യയും മൂന്നു മക്കളും അടങ്ങുന്ന കുടുംബം വിനോദസഞ്ചാരത്തിനായി കാശ്മീരിലേക്ക് [...]