വാഹന പരിശോധനയ്ക്കിടെ ലോറിയിടിച്ച് കുറ്റിപ്പുറം മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മരിച്ചു

വാഹന പരിശോധനയ്ക്കിടെ  ലോറിയിടിച്ച് കുറ്റിപ്പുറം  മോട്ടോര്‍ വെഹിക്കിള്‍  ഇന്‍സ്‌പെക്ടര്‍ മരിച്ചു

മലപ്പുറം: വേലന്താവളത്ത് വാഹന പരിശോധനയ്ക്കിടെ ടിപ്പര്‍ ലോറിയിടിച്ച് അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കുറ്റിപ്പുറം സ്വദേശി വി.അസര്‍ മരിച്ചു.

നിര്‍ത്താതെ പോയ ലോറിയെ ബൈക്കില്‍ അസര്‍ പിന്തുടര്‍ന്ന് ലോറിക്കു മുന്നില്‍ നിര്‍ത്തിയപ്പോള്‍ ഇടിച്ചിടുകയായിരുന്നു. പെട്ടെന്ന് ബൈക്ക് മുന്നില്‍ വന്നപ്പോള്‍ ബ്രേക്ക് ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഇടിക്കുകയായിരുന്നു എന്നാണ് ഡ്രൈവറുടെ വിശദീകരണം. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു.

Sharing is caring!