ഷാര്‍ജയില്‍ അരക്ഷംപേര്‍ക്ക് വിഭവ സമൃദ്ധമായ ഇഫ്താറിന് സൗകര്യമൊരുക്കി കെ.എം.എം.സി.സി

ഷാര്‍ജയില്‍ അരക്ഷംപേര്‍ക്ക്   വിഭവ സമൃദ്ധമായ ഇഫ്താറിന്  സൗകര്യമൊരുക്കി  കെ.എം.എം.സി.സി

മലപ്പുറം: പുണ്യമാസമായ റമദാനില്‍ ഇഫ്താര്‍ സംഗമങ്ങളൊരുക്കുന്ന തിരക്കിലാണ് മലയാളി പ്രവാസി സംഘടനകളും. ജീവിത പ്രാരാബ്ധംകാരണം ഗഫ്രാജ്യങ്ങളില്‍പോയി കഷ്ടപ്പെടുന്ന സാധാരണക്കാരായ പ്രവാസികള്‍ക്ക് ഏറെ ആശ്വാസകരമാകുന്ന നോമ്പുതുറ സംവിധാനമൊരുക്കിയിരിക്കുകയാണ് ഷാര്‍ജയില്‍ മുസ്ലിംലീഗിന്റെ പ്രവാസി സംഘനയായ കെ.എം.സി.സി പ്രവര്‍ത്തകര്‍.
ഷാര്‍ജ കെ.എം.സി.സി ഷാര്‍ജ ഗവണ്‍മെന്റ് ലേബര്‍ സ്റ്റാന്‍ഡേര്‍ഡ് ഡവലപ്പ്മെറ്റ് അതോറിറ്റിയുമായ് സഹകരിച്ച് കഴിഞ്ഞ ദിവസം ഒരുക്കിയ ഇഫ്താര്‍ ടെന്റില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തുള്ള ജനപങ്കാളിത്തമാണുണ്ടായത്. ഷാര്‍ജ കെ.എം.സി.സി.യുടെ പ്രഥമ ഇഫ്താര്‍ ടെന്റില്‍ രണ്ടാം ദിവസം ദുബൈ കെ.എം.സി.സി.മുന്‍ പ്രസിഡന്റ് പി.കെ.അന്‍വര്‍ നഹമുഖ്യ അതിഥിയായി പങ്കെടുക്കുകയും ചെയ്തു.

1400ല്‍ പരം പേര്‍ ദിവസവും ഇവിടുത്തെ ഇഫ്താര്‍ ടെന്റിലെത്തുന്നു.ഈ റമദാനില്‍ 50000ല്‍ പരം വിശ്വാസികളെ നോമ്പ് തുറപ്പിക്കാന്‍ 100ല്‍ പരം വോളന്റീര്‍സിന്റെ സേവനം ഉള്‍പ്പെടെ മറ്റു അനുബന്ധ സൗകര്യങ്ങളാണ് ഇവിടെ പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഉദ്ഘാടന ചടങ്ങില്‍ ഷാര്‍ജ കെ.എം.സി.സി.പ്രസിഡന്റ് ടി.കെ.അബ്ദുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു. കെ.എം.സി സി.കേന്ദ്ര കമ്മിറ്റി സെക്രട്ടറി മുസ്ഥഫ മുട്ടുങ്ങല്‍ സംഗമം ഉദ്ഘാടനം ചെയ്തു.ജന:സെക്രട്ടറി അബ്ദുല്‍ ഖാദര്‍ ചക്ക നാത്ത് സ്വാഗതം പറഞ്ഞു. ട്രഷറര്‍ സെയ്ത് മുഹമ്മദ്, ഓര്‍ഗ: സെക്രട്ടറി നിസാര്‍ വെള്ളിക്കുളങ്ങര ഭാരവാഹികളായ അബ്ദുള്ള ചേലേരി, കെ.ടി.കെ മുസ്ല, മഹമൂദ് അലവി, കബീര്‍ ചാന്നാങ്കര, അബ്ദുറഹിമാന്‍ മാസ്റ്റര്‍, ബഷീര്‍ ഇരിക്കൂര്‍, സക്കീര്‍ കുമ്പള, നൗഷാദ് കാപ്പാട്, മുജീബ് തൃക്കണ്ണാപുരം, അബ്ദുല്‍ വഹാബ് നാട്ടിക, അബ്ദുള്ള കമാന്‍പാലം എന്നിവര്‍ നേതൃത്വം നല്‍കി
ച്ചുകുളി പൂര്‍ത്തിയാക്കി.

Sharing is caring!