പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഒത്താശ നല്‍കിയ മങ്കടയിലെ മാതവിന് കോടതി ജാമ്യം നിഷേധിച്ചു

മഞ്ചേരി: പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നതിന് ഒത്താശ നല്‍കിയെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന മാതാവിന്റെ ജാമ്യാപേക്ഷ പോക്‌സോ സ്‌പെഷ്യല്‍ കോടതിയുടെ ചുമതല വഹിക്കുന്ന മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) തള്ളി. മങ്കട യു കെ പടി സ്വദേശിനിയുടെ ജാമ്യാപേക്ഷയാണ് ജഡ്ജി എ.വി.നാരായണന്‍ തള്ളിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ അഞ്ചു വര്‍ഷം മുമ്പ് പിതാവും പിതാവിന്റെ സുഹൃത്തുക്കളും പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയെന്നും മാതാവ് ഇതിന് സൗകര്യമൊരുക്കി കൊടുത്തുവെന്നുമാണ് കേസ്. ചൈല്‍ഡ് ലൈന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃശൂര്‍ റൂറല്‍ എസ് പിയാണ് കേസന്വേഷിക്കുന്നത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ 17ന് കുട്ടികളുടെ മാതാവ് മഞ്ചേരി ജില്ലാ കോടതിയില്‍ കീഴടങ്ങുകയായിരുന്നു.
RECENT NEWS

കോടികളുടെ തട്ടിപ്പ് നടത്തി അഞ്ച് മാസമായി മുങ്ങി നടന്നിരുന്ന കരാട്ട് കുറീസ് ഉടമകളെ പിടികൂടി
നിലമ്പൂര്‍: കോടികളുടെ തട്ടിപ്പ് നടത്തിയ കരാട്ട് കുറീസ് ഉടമകളെ പിടികൂടി പാലക്കാട് ക്രൈംബ്രാഞ്ച്. അഞ്ച് മാസത്തിലേറെയായി പോലീസിനെ വെട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന നിലമ്പൂര്‍ എടക്കര ഉണ്ണിചന്തം കിഴക്കേതില്‍ സന്തോഷ്, എടക്കര കുളിമുണ്ട വീട്ടില്‍ [...]