ആഘോഷമായി മൈത്രി നഗറിലെ ‘മൈത്രി ഫെസ്റ്റ്’

മലപ്പുറം: ആഘോഷമായി കോഡൂര് മൈത്രിനഗറില് മൈത്രി ഫെസ്റ്റ് സംഘടിപ്പിച്ചു. വെഗന്സ ആര്ട്സ് ആന്ഡ് സ്പോര്ട്സ് ക്ലബ്ബിന്റെ ഒന്നാം വാര്ഷികത്തോടനുബന്ധിച്ചാണ് മൈത്രി ഫെസ്റ്റ് 2k18′ സംഘടിപ്പിച്ചത്.
ഇതോടനുബന്ധിച്ചു നടന്ന സാംസ്കാരിക സദസ്സ് മലപ്പുറം എസ്.ഐ: ടി.എസ് ബിനു ഉദ്ഘാടനം ചെയ്തു. ചിത്രകാരന് ജസ്ഫര് കോട്ടക്കുന്ന് മുഖ്യാഥിതിയായി. ക്ലബ്ബ് പ്രസിഡന്റ് വി.പി റംഷാദ് അധ്യക്ഷത വഹിച്ചു. ചടങ്ങില് വിവിധ മാധ്യമ പുരസ്ക്കാരങ്ങള് നേടിയ മംഗളം മലപ്പുറം ജില്ലാ ലേഖകന് വി.പി നിസാര്, സാമൂഹ്യ പ്രവര്ത്തകന് പാലോളി അബ്ദുറഹിമാന്, യുവഗായിക നിസ്ബ ഹമീദ് മലപ്പുറം എന്നിവരെ ആദരിച്ചു.
കൊളത്തൂര് എസ്.ഐ സുരേഷ്ബാബു മഠത്തില്, ചിത്രകാരന് ഷിജിന്, മുഹമ്മദലി ബാവ, വി.പി അര്ഷാദ് പ്രസംഗിച്ചു.
ക്ലബ്ബ് സെക്രട്ടറി കെ.ഷൈജു സ്വാഗതവും ട്രഷറര് ടി. സഫുവാന് നന്ദിയും പറഞ്ഞു.
തുടര്ന്നു പ്രദേശത്തെ കുട്ടികളുടേയും യുവാക്കളുടേയും വീട്ടമ്മമാരുടേയും വിവിധ കലാപരിപാടികള് ആഘോഷമായി നടന്നു. നൂറ് കണക്കിന് കുടുംബങ്ങളാണു ഫെസ്റ്റില് പങ്കാളികളായത്.
ഇതോടൊപ്പം ഫെസ്റ്റ് കാണാനെത്തിയ മുഴുവന്പേര്ക്കും ഭക്ഷണ വിതരണവും ചെയ്തു.
പരിപാടികള്ക്കു നിഷാദ്, ഷാനവാസ്, വി.പി സഫുവാന്, സവാദ്, നിസാമുദ്ദീന്, ബാദുഷ, അന്വര്, സാദിഖലി, രാഗേഷ് മാധവ്, സഫുവാന് എന്ന ബാപ്പുട്ടി, ജംഷാദ്, ശ്രീരാഗ്, ശ്രീരാജ്, അഭിനവ്, ആദര്ശ്, റാഷിദ്, രതീഷ്, അജിത്ത്, വിനു സഞ്ജയ്, വിപിന്, പ്രജിത്ത്, ആഷിഖ്, വൈശാഖ് തുടങ്ങിയവര് നേതൃത്വം നല്കി.
RECENT NEWS

താനൂർ തോണി മറിഞ്ഞ് യുവാവ് മരിച്ചു
താനൂർ: തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. കോട്ടിൽ റഷീദിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (19) ആണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില് ഉണ്ടായിരുന്നത്. ഇതില്രണ്ടുപേര് രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9മണിക്ക് ശേഷമാണ് അപകടം [...]