ലോക കായിക നിലവാരത്തിലേക്ക് മലപ്പുറത്തെ കുട്ടികളെ വളര്‍ത്താന്‍ വളാഞ്ചേരിയില്‍ സ്‌പോര്‍ട്‌സ് ക്ലബ്

മലപ്പുറം: ലോക കായിക നിലവാരത്തിലേക്ക് കേരളത്തിലെ കുട്ടികളെ വളര്‍ത്തുക എന്ന ലക്ഷ്യവുമായി തുടങ്ങുന്ന കേരള സീഡ്‌സ് സ്‌പോര്‍ട്‌സ് ക്ലബ് ഉദ്ഘാടനം ഏപ്രില്‍ മൂന്നിന് വൈകിട്ട് ആറിന് വളാഞ്ചേരി എം ഇ എസ് കെ വി എം കോളെജ് ഗ്രൗണ്ടില്‍ സുഡാനി ഫ്രം നൈജീരിയ സിനിമ സംവിധായകന്‍ സക്കറിയ മുഹമ്മദ് നിര്‍വഹിക്കുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ ടി മുഹമ്മദ് ബഷീര്‍ എം പി മുഖ്യാതിഥിയാവും. സുഡാനി ഫ്രം നൈജീരിയ ടീമിനെ ചടങ്ങില്‍ ആദരിക്കും.
ചടങ്ങിന് മുന്നോടിയായി വൈകിട്ട് നാലിന് മലപ്പുറം പ്രസ് ക്ലബ്, മലപ്പുറം വെറ്ററന്‍സ് ടീമുകള്‍ തമ്മിലുള്ള പ്രദര്‍ശന ഫുട്ബാള്‍ മത്സരവുമുണ്ടാവും.
RECENT NEWS

ബസ് ബ്രേക്ക് ചവിട്ടിയപ്പോള് തലയിടിച്ച് വീണ് യാത്രക്കാരന് മരിച്ചു
താനൂര്: ബസില് തലയിടിച്ച് വീണ് മധ്യവയസ്ക്കന് മരണപ്പെട്ടു. അപ്രതീക്ഷിതമായി ബസ് ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടം സംഭവിച്ചത്. താനൂര് ബ്ലോക്ക് ഓഫിസിന് സമീപം താമസിക്കുന്ന സുരേഷാണ് മരണപ്പെട്ടത്. കോട്ടക്കടവ് ഭാഗത്തേക്ക് പോവുകയായിരുന്ന ബസാണ് [...]