പുതിയ സിനിമകള്‍ ഫോണിലേക്ക് കോപ്പിചെയ്ത് കൊടുത്ത മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

പുതിയ സിനിമകള്‍  ഫോണിലേക്ക് കോപ്പിചെയ്ത്  കൊടുത്ത മൊബൈല്‍ ഷോപ്പ് ജീവനക്കാരന്‍ അറസ്റ്റില്‍

തിരൂരങ്ങാടി: മൊബൈല്‍ ഫോണിലേക്ക് പുതിയ സിനിമകള്‍ അനധികൃതമായി കോപ്പി ചെയ്തു കൊടുക്കുന്ന യുവാവ് അറസ്റ്റില്‍. ചെമ്മാട് ബസ്റ്റാന്റിലെ യുറോ മൊബൈല്‍സില്‍ നിന്നുമാണ് പുതിയ സിനിമകള്‍ പിടിച്ചെടുത്തത്. മൂന്നിയൂര്‍ ആലിന്‍ചുവട് സ്വദേശി മതാരി വീട്ടില്‍ സിദ്ധീഖി (24)നെയാണ് തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
നിരവധി പുതിയ സിനിമകളും പിടിച്ചെടുത്തു.
ഇന്നലെ ( ചൊവ്വ) ഉച്ചയോടെയാണ് സംഭവം. ആന്റി പൈറസി സ്‌ക്വാഡിന്റെ സഹായത്തോടെ പോലീസ് നടത്തിയ പരിശോധനയിലാണ് പുതിയ മലയാളം സിനിമകള്‍ കമ്പ്യൂട്ടറില്‍ നിന്നും പിടിച്ചെടുത്തത്. ഇയാള്‍ ആവശ്യക്കാര്‍ക്ക് മൊബൈലിലേക്കും യു.എസ്.ബിയിലേക്കും മറ്റും കോപ്പി ചെയ്ത് കൊടുക്കാറാണ് പതിവെന്ന് പോലീസ് പറഞ്ഞു.

Sharing is caring!