മഞ്ചേരി സ്വദേശിനി ഉംറ തീര്‍ഥാടനത്തിനിടെ ന്യൂമോണിയ ബാധിച്ചു മരിച്ചു
റിയാദ്: മഞ്ചേരി സ്വദേശിനി ഉംറ തീര്‍ഥാടനത്തിനിടെ മക്കയില്‍ ന്യുമോണിയ ബാധിച്ച് മരിച്ചു. കിടങ്ങഴി സ്വദേശിനി തുപ്പത്ത് വീട്ടില്‍ ഷാഹിന (45) ആണ് മരിച്ചത്.
സ്വകാര്യ ഗ്രൂപ്പിനൊപ്പം ഷാഹിനയും, മാതാവ് തിത്തുമ്മയും ഈ മാസം 16നാണ് ഉംറ നിര്‍വഹിക്കാനെത്തിയത്. അതിനിടെ ന്യുമോണിയ ബാധിക്കുകയും മക്ക കിങ് ഫൈസല്‍ ആശുപത്രിയില്‍ ചികില്‍സ തേടുകയുമായിരുന്നു. അവിടെ ചികില്‍സയിലിരിക്കെയാണ് മരണം സംഭവിച്ചത്.
മൃതദേഹത്തോട് അനാദരവ്, മലപ്പുറത്ത് പോസ്റ്റ്മോര്‍ട്ടം മണിക്കൂറുകള്‍ വൈകി
പിതാവ്-പരേതനായ ചീനിക്കല്‍ വടക്കന്‍ ഐത്തുട്ടി ഹാജി (വി ബി സി). ഭര്‍ത്താവ്-തുപ്പത്ത് അഷ്റഫ് (ബാപ്പു). മക്കള്‍-റിസ് വാന്‍, റിന്‍ഷ. മരുമകന്-അജീഷ് ബാവ. മൃതദേഹം മക്ക ശാറായ മഖ്ബറില് ഖബറടക്കി.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS
വിദ്യാഭ്യാസ വകുപ്പിൻ്റെ കെടുകാര്യസ്ഥത; എം.എസ്.എഫ് ഡി.ഡി.ഇ ഓഫീസ് ഉപരോധം
മലപ്പുറം: വിദ്യാഭാസ മേഖലയിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ച് വിദ്യാർത്ഥികൾക്ക് മൂല്യവത്തായ വിദ്യാഭ്യാസം സർക്കാർ നിഷേധിക്കുകയാണെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡൻ്റ് കബീർ മുതുപറമ്പ് പറഞ്ഞു. സ്കൂൾ യൂണിഫോം വിതരണം പൂർത്തിയാക്കുക, വ്യാപക പിഴവുകളുള്ള ഏഴ്, [...]