മഞ്ചേരിയിലെ പ്രമുഖ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കുട്ടിക്ക് ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചു

മഞ്ചേരിയിലെ പ്രമുഖ ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച കുട്ടിക്ക് ഷി​ഗെല്ല രോ​ഗം സ്ഥിരീകരിച്ചു

മഞ്ചേരി: നഗരത്തിലെ കുഴിമന്തി വിൽക്കുന്ന പ്രമുഖ ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ച മൂന്നര വയസുകാരന് ഷി​ഗെല്ല വൈറസ് പിടിപെട്ടതായി സ്ഥിരീകരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ​ഗുരുതരാവസ്ഥയിൽ കഴിയുന്ന കുട്ടിക്കാണ് ഷി​ഗെല്ല സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് മഞ്ചേരി കാഞ്ഞിരാട്ടുകുന്ന് അനിൽകുമാറിന്റെയും, സഹോദരിയുടേയും കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റത്.

മഞ്ചേരി ബൈപ്പാസിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നുമാണ് അനിൽകുമാറിന്റെ കുടുംബത്തിലെ മുതിർന്ന ആളുകളും, കുട്ടികളും അടക്കം എട്ടുപേർ കുഴിമന്തിയും, അൽഫാമും കഴിച്ചത്. അന്ന് രാത്രി തന്നെ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടിരുന്നു.
തീവെപ്പ് കേസിലെ പ്രതിയുടെ രേഖാചിത്രവുമായി മുഖ്യമന്ത്രിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചു, ചങ്ങരംകുളത്തെ യൂത്ത് കോൺ​ഗ്രസ് പ്രവർത്തകനെതിരെ കേസ്
അനിൽകുമാറിന്റെ മക്കളായ അമർനാഥ് (12), അഭിനവ് (7), അദ്വൈദ് (മൂന്നര വയസ്) എന്നിവർക്കാണ് ഭക്ഷണം കഴിച്ച ശേഷം അസ്വസ്ഥത ഉണ്ടായത്. കടുത്ത പനിയും, വയറ് വേദനയും, ചർദിയും തുടങ്ങിയതോടെ കുട്ടികൾക്ക് മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിൽസ തേടി. അദ്വൈദ് ഒഴികെ ബാക്കിയുള്ളവരുടെ ആരോ​ഗ്യം മെച്ചപ്പെടുന്നതിന് ഇത് സഹായിച്ചു. പക്ഷേ അദ്വൈദിന് രോ​ഗം കടുക്കുകയും, കടുത്ത പനിയും, അപസ്മാരവും ഉണ്ടാവുകയും ചെയ്തു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ഇവിടെ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് ഷി​ഗെല്ല സ്ഥിരീകരിച്ചത്. കുട്ടി ഇപ്പോഴും മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാ​ഗത്തിൽ ചികിൽസയിലാണ്.

Sharing is caring!