രാഹുൽ ഗാന്ധിയുടെ എം പി സ്ഥാനത്തിന് അയോഗ്യത, വണ്ടൂർ, നിലമ്പൂർ, ഏറനാട് മണ്ഡലങ്ങൾക്ക് എം പിയില്ലാതായി

നിലമ്പൂർ: അപകീർത്തി കേസിൽ സൂറത്ത് കോടതി രണ്ട് വർഷം ശിക്ഷിച്ച രാഹുൽ ഗാന്ധിയെ എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കി. ഇതോടെ മലപ്പുറം ജില്ലയിലെ നിലമ്പൂർ, വണ്ടൂർ, ഏറനാട് മണ്ഡലങ്ങൾ ഉൾപ്പെടുന്ന വയനാട് മണ്ഡലത്തിന് നിലവിൽ എം പി ഇല്ലാതെയായി.
ലോക്സഭ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. കോടതി വിധി വന്ന ഇന്നലെ മുതൽ രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ തീരുമാനം പ്രാബല്യത്തിലായെന്നാണ് അറിയിച്ചിരിക്കുന്നത്. കോടതി വിധിയിൽ അപ്പീൽ നൽകാൻ കോൺഗ്രസ് ഒരുങ്ങുന്നതിനിടെയാണ് ലോക്സഭ സെക്രട്ടേറിയറ്റിന്റെ തീരുമാനം.
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]