മുസ്ലിം ലീഗിനെ വിമർശിച്ച് കെ കെ രമ എം എൽ എ, പല നിലപാടുകളോടും വിയോജിപ്പുണ്ട്

മലപ്പുറം: മതേതര പാര്‍ട്ടിയാണെങ്കിലും ലീഗ് സ്വീകരിക്കുന്ന പല നിലപാടുകളോടും ആര് എം പിക്ക് ശക്തമായ വിയോജിപ്പുണ്ടെന്ന് കെ കെ രമ എം എൽ എ. കാള്‍ മാര്‍ക്സും ഏംഗല്‍സും സദാചാരവിരുദ്ധരാണെന്ന ലീഗ് നേതാവ് എം കെ മുനീര്‍ എം എല്‍ എയുടെ അഭിപ്രായത്തെ തള്ളിക്കളയുന്നു. ഇക്കാര്യം തെറ്റാണെന്ന് അദ്ദേഹത്തോട് താന്‍ നേരിട്ട് പറഞ്ഞിട്ടുണ്ട്. ശബരിമലയിലെ യുവതീ പ്രവേശനത്തെ സംബന്ധിച്ച് ചോദിച്ചപ്പോള്‍, അതിലേക്ക് പോകണമോയെന്നായിരുന്നു അവര്‍ പ്രതികരിച്ചതെന്നും ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് പത്രത്തിന് നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
വരും നാളുകള്‍ മുസ്ലിം ലീഗ് കൂടുതല്‍ പുരോഗമനപരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു. സഭക്ക് പുറത്ത് വളരെ ദുര്‍ബലമാണ് കോണ്‍ഗ്രസ്. ആ പാര്‍ട്ടിക്കുള്ളില്‍ കലഹം രൂക്ഷമാണ്. എല്ലാവര്ക്കും നേതാക്കളാകാനാണ് ആഗ്രഹം. കോണ്‍ഗ്രസ് പ്രവര്‍ത്തനരീതി മാറ്റിയില്ലെങ്കില്‍ എല്‍ ഡി എഫ് വീണ്ടും അധികാരത്തിലെത്തുന്ന സ്ഥിതിയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.
RECENT NEWS

ശരീരത്തിലൊളിപ്പിച്ച അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂർ വിമാനത്താവളത്തിൽ മലപ്പുറത്തുകാരൻ പിടിയിൽ
കരിപ്പൂർ: അരക്കോടി രൂപയുടെ സ്വർണവുമായി കരിപ്പൂരിൽ മലപ്പുറം സ്വദേശി പിടിയിലായി. ഇന്നലെ രാത്രി ഷാർജയിൽ നിന്നുമെത്തിയ എയർ ഇന്ത്യ വിമാനത്തിലാണ് ഇയാൾ സ്വർണം കടത്തിയത്. ഊരകം കണ്ണൻതോടി ലുഖ്മാനുൾ ഹക്കീമിൽ (26) നിന്നും 897 ഗ്രാം സ്വർണമാണ് കോഴിക്കോട് എയർ [...]