ആറു മാസമായി ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ കോട്ടക്കൽ പോലീസ് പിടികൂടി

ആറു മാസമായി ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ കോട്ടക്കൽ പോലീസ് പിടികൂടി

കോട്ടക്കൽ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരവധിതവണ ലൈംഗികമായി അതിക്രമിക്കുകയും ബലാൽസംഗത്തിന് ഇരയാക്കുകയും ചെയ്ത പ്രതിയെ പോലീസ് പിടികൂടി. ആറുമാസമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു ഇയാൾ. കോട്ടക്കൽ പണിക്കർക്കുണ്ട് സ്വദേശി വളപ്പിൽ അബ്ദുൽ മജീദിനെയാണ് മലപ്പുറം ഡി വൈ എസ് പി പി അബ്ദുൽ ബഷീറിന്റെ നിർദ്ദേശപ്രകാരം കോട്ടക്കൽ പോലീസ് ഇൻസ്പെക്ടർ അശ്വത്ത് എസ്ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്ന് പിടികൂടിയത്.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ആണ് പെൺകുട്ടിയുടെ പരാതിയിൽ കോട്ടക്കൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസെടുത്ത വിവരമറിഞ്ഞ പ്രതി ഒളിവിൽ പോവുകയും വിവിധ സംസ്ഥാനങ്ങളിലായി ഒളിവിൽ കഴിഞ്ഞു വരികയും ആയിരുന്നു. തുടർന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ്ന്റെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും തുടർന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലൂടെയാണ് തമിഴ്നാട്ടിലെ ഏർവാടിയിൽ നിന്നും പ്രതിയെ പിടികൂടിയത്.
കോട്ടക്കൽ അഡിഷണൽ എസ് ഐ രാജൻ, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ സെബാസ്റ്റ്യൻ, ദിനേഷ് ഐ കെ, ഷഹേഷ് ആർ, ജസീർ കെ കെ, സലീം പി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Sharing is caring!