വയനാട്ടിൽ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുലിന് വിജയം

വയനാട്ടിൽ 3.64 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുലിന് വിജയം

നിലമ്പൂർ: ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ലോക്സഭ വിധിയെഴുത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് മണ്ഡലത്തിൽ 3,64,442 വോട്ടിനായിരുന്നു രാഹുൽ ​ഗാന്ധിയുടെ വിജയം. ഇതോടൊപ്പം റായ്ബറേലിയിലും രാഹുൽ ​ഗാന്ധി വിജയിച്ചിരുന്നു.

ഈ വിധിയെഴുത്ത് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടലിനെതിരെയാണ്. ഇന്ത്യൻ ജനത അവരുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടമാണ് നടത്തിയത്. പോരാട്ടം ഒരു രാഷ്ട്രീയ പാർട്ടിക്കെതിരെയല്ല. തെരഞ്ഞെടുപ്പ് ഫലം മോദിക്കുള്ള വലിയ സന്ദേശമാണ്. വാഗ്ദാനങ്ങൾ പാലിക്കുമെന്നും രാഹുൽ വ്യക്തമാക്കി. മോദി പോയപ്പോൾ അദാനിയും പോയെന്നും അദാനിയുടെ സ്റ്റോക്ക് നോക്കൂവെന്നും രാഹുൽ പറഞ്ഞു.

ഇന്ത്യാ മുന്നണി 230 സീറ്റിലധികം മുന്നേറിയ സാഹചര്യത്തിൽ സർക്കാർ രൂപീകരണം സംബന്ധിച്ച് നാളെ ചേരുന്ന ഇന്ത്യാ മുന്നണി യോഗത്തിൽ ചർച്ച ചെയ്യുമെന്ന് രാഹുൽ ഗാന്ധി. ഇത് സംബന്ധിച്ച് ഒരു തീരുമാനവും നിലവിൽ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സമദാനിക്ക് പൊന്നാനിയിൽ അർമാദിക്കുന്ന വിജയം, 2.35 ലക്ഷം ഭൂരിപക്ഷം

Sharing is caring!