നാലുവര്‍ഷ ബിരുദം: കോളജ് പ്രിന്‍സിപ്പല്‍മാരുമായി സംവദിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി

നാലുവര്‍ഷ ബിരുദം: കോളജ് പ്രിന്‍സിപ്പല്‍മാരുമായി സംവദിച്ച് ഉന്നതവിദ്യാഭ്യാസമന്ത്രി

വളാഞ്ചേരി: കാലിക്കറ്റ് സര്‍വകലാശാലയില്‍ നാല് വര്‍ഷ ബിരുദം നടപ്പാക്കുന്നതിന്റെ ഭാഗമായി കോളേജ് പ്രിന്‍സിപ്പല്‍മാരും കോ-ഓര്‍ഡിനേറ്റര്‍മാരുമായി നടന്ന സംവാദം ഉന്നതവിദ്യാഭ്യാസമന്ത്രി ഡോ. ആര്‍.ബിന്ദു ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഴിവുകള്‍ കണ്ടെത്തി സൗകര്യങ്ങള്‍ ഒരുക്കേണ്ട കടമയാണ് അധ്യാപകര്‍ക്കുള്ളതെന്ന് മന്ത്രി പറഞ്ഞു. വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം കോളേജില്‍ നടന്ന പരിപാടിയില്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസകൗണ്‍സിലിലെ റിസര്‍ച്ച് ഓഫീസര്‍മാരായ ഡോ. വി. ഷഫീഖ്, ഡോ. കെ. സുധീന്ദ്രന്‍ എന്നിവര്‍ സംശയങ്ങള്‍ക്ക് മറുപടി നല്‍കി.

പ്രോ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍, സിന്‍ഡിക്കേറ്റ് അംഗങ്ങളായ ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. ടി. വസുമതി, ഡോ. റിച്ചാര്‍ഡ് സ്‌കറിയ, എം.ഇ.എസ്. കെ.വി.എം കോളേജ് പ്രിന്‍സിപ്പലും കാലിക്കറ്റ് സര്‍വകളാശാല നാലുവര്‍ഷ ബിരുദ പ്രോഗ്രാം സ്റ്റിയറിങ് കമ്മിറ്റി അംഗവുമായ ഡോ. കെ.പി. വിനോദ് കുമാര്‍, എം.ഇ.എസ്. കോളേജ് കമ്മിറ്റി ചെയര്‍മാന്‍ ഒ.സി. മുഹമ്മദ് സലാഹുദ്ദീന്‍, സെക്രട്ടറി ഡോ. പി. മുഹമ്മദലി, ട്രഷറര്‍ പ്രൊഫ. പറയില്‍ മൊയ്തീന്‍ കുട്ടി, സര്‍വകലാശാലാ പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഗോഡ്വിന്‍ സാംരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.

Sharing is caring!