മമ്പാട് അകന്ന് കഴിയുന്ന ഭാര്യയെ ഭർത്താവ് വെട്ടികൊന്നു

മമ്പാട് അകന്ന് കഴിയുന്ന ഭാര്യയെ ഭർത്താവ് വെട്ടികൊന്നു

മമ്പാട്: പുളിപ്പാടത്ത് ഭാര്യയെ മക്കളുടെ മുന്നിലിട്ട് വെട്ടിക്കൊന്ന് ഭർത്താവ് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. കുടുംബ കലഹത്തെ തുടർന്ന് അകന്ന് താമസിക്കുന്ന പുളിപ്പാടം കറുകമണ്ണ മുണ്ടേങ്ങാട്ടിൽ പരേതനായ ജോസഫിന്റെയും ഷീബയുടേയും മകൾ നിഷമോൾ (32) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ചുങ്കത്തറ കുറ്റിമുണ്ട ചെറുവള്ളിപ്പാറ ഷാജി (43) പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. ഇന്ന് വൈകിട്ട് 6.30ഓടെയാണ് സംഭവം.

കുടുംബ കലഹത്തെ തുടർന്ന് രണ്ട് മാസത്തോളമായി ഭർത്താവിൽ നിന്ന് അകന്ന് നാലു മക്കളുമായി താമസിക്കുകയായിരുന്നു നിഷമോൾ. മാതൃ​ഗൃഹത്തിൽ നിന്നും അടുത്തിടെയാണ് വാടക ക്വാർട്ടേഴ്സിലേക്ക് മാറിയത്. ഇവിടെ കുട്ടിയുടെ പത്താം ക്ലാസ് പ്രവേശനത്തെ കുറിച്ച് സംസാരിക്കാനാണ് ഞായറാഴ്ച വൈകുന്നേരം ഷാജി എത്തുന്നത്. ഇത് തർക്കമായി മാറുകയും ഇദ്ദേഹം ഭാര്യയെ കത്തി ഉപയോ​ഗിച്ച് ആക്രമിക്കുകയുമായിരുന്നു.

നിഷമോളുടേയും കുട്ടികളുടേയും കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇവരെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഷാജിയെ പോലീസ് ചോദ്യം ചെയ്യുകയാണ്.

മലപ്പുറത്തെ യുവാക്കളെ തായ്ലന്റിൽ കാണാതായി ദുരൂഹതയെന്ന് ബന്ധുക്കൾ

Sharing is caring!