+1 സീറ്റ്: ഫ്രറ്റേണിറ്റിയുടെ പെറ്റീഷൻ കാരവന് തുടക്കം

+1 സീറ്റ്: ഫ്രറ്റേണിറ്റിയുടെ പെറ്റീഷൻ കാരവന് തുടക്കം

മലപ്പുറം: മുൻ വർഷങ്ങളിലേതുപോലെ ജില്ലയിൽ തുടർന്ന് കൊണ്ടിരിക്കുന്ന പ്ലസ് വൺ സീറ്റുകളുടെ അപര്യപ്തതയsക്കം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫ്രറ്റേണിറ്റി മൂവ്മെൻ്റ് ജില്ലാ കമ്മിറ്റിയുടെ മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭം രണ്ടാം ഘട്ടത്തിലേക്ക്. പെറ്റീഷൻ കാരവൻ എന്ന് പേരിൽ നടത്തുന്ന രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന് മെമ്മോറിയൽ പെറ്റീഷൻ ജില്ലാ പ്രസിഡന്റ് ജംഷീൽ അബൂബക്കർ കൈമാറി.

സർക്കാർ ഹയർ സെക്കന്ററി സ്കൂളിൽ ഓരോ ബാച്ചിലും 30 ശതമാനവും എയ്ഡഡ് സ്കൂളിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചുകൊണ്ടാണ് താൽകാലികമായി പ്രശ്നം പരിഹരിച്ചു എന്ന് സർക്കാർ അവകാശപ്പെട്ടുകൊണ്ടിരിക്കുന്നത്. 30 മുതൽ പരമാവധി 50കുട്ടികൾ പഠിക്കേണ്ട ക്ലാസ്സുകളിൽ ജില്ലയിൽ 65 കുട്ടികൾ തിക്കിഞെരുങ്ങി ഇരിക്കേണ്ട അവസ്ഥയുണ്ടാകുന്നു.  ഭീകരമായ വിവേചനം മലപ്പുറത്തോട് തുടർന്ന് കൊണ്ടിരിക്കുന്നു. ശാശ്വത പരിഹാരത്തിന് പുതിയ സ്ഥിരം ബാച്ചുകൾ അനുവദിക്കുന്നതിന് സർക്കാരിൽ സമ്മർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പെറ്റീഷൻ കാരവൻ.

നിയോജക മണ്ഡലം പ്രസിഡൻ്റുമാർ നേതൃത്വം നൽകുന്ന പെറ്റീഷൻ കാരവൻ ജില്ലയിൽ സജീവമായിരിക്കുകയാണ്. എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ പഞ്ചായത്ത് / മുൻസിപ്പൽ കൗൺസിലർമാർ ഉദ്യേഗസ്ഥർ, വിദ്വാഭ്യസ പ്രവർത്തകർ ,സാമുദായിക സംഘടന നേതാക്കൾ, സമര സമിതി നേതാക്കൾ, മാധ്യമ പ്രവർത്തകർ തുടങ്ങിയവരെ സമരത്തിന്റെ ഭാഗമായി സന്ദർശിക്കും. മലപ്പുറം മെമ്മോറിയൽ എന്ന ക്യാമ്പയിൻ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ പേരമകൾ ഹാജറ വാരിയൻകുന്നത്ത് കഴിഞ്ഞ ആഴ്ച്ച ആണ് പ്രഖ്യാപിച്ചത്. ശേഷം പൂക്കോട്ടൂർ യുദ്ധത്തിൽ രക്തസാക്ഷികളായവരുടെ ഖബറിടത്തിൽ നിന്ന് മലപ്പുറം കുന്നുമ്മൽ വരെ പടപ്പുറപ്പാട് എന്ന പേരിൽ ലോങ്ങ്‌ മാർച്ചും ഇതിനകം ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കപ്പെടുകയുണ്ടായി.

സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്‍പ്പന തടയാന്‍ സംയുക്ത പരിശോധന നടത്തും: ജില്ലാ കളക്ടര്‍

ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ, വൈസ് പ്രസിഡൻ്റ് വി.ടി.എസ്.ഉമർ തങ്ങൾ, സെക്രട്ടറി ഫായിസ് എലാങ്കോട്, സെക്രട്ടറിയേറ്റ് അംഗങ്ങളായ ജസീം കുളത്തൂർ, അജ്മൽ തോട്ടോളി, റമീസ് ഏറനാട് എന്നിവർ പെറ്റീഷൻ കാരവനിൽ സംബന്ധിച്ചു.

Sharing is caring!