പരപ്പനങ്ങാടിയിൽ തോക്ക് ചൂണ്ടിയ ക്വട്ടേഷൻ ടീമിനെ പൊക്കി നാട്ടുകാർ
പരപ്പനങ്ങാടി: ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ രാത്രി മാരകായുധങ്ങളുമായി നാട്ടുകാര്‍ തടഞ്ഞുവെച്ച ക്വട്ടേഷന്‍ സംഘാംഗങ്ങളെ കോടതിയിൽ ഹാജരാക്കി. വൈപ്പിന്‍ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ്(30) കിഴക്കേവളപ്പില്‍ ഹിമസാഗര്‍(30) എന്നിവരെയാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്.
ഇരുവരും എറണാകുളം വൈപ്പിന്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘാംഗങ്ങളാണെന്നും വിവിധ ക്രിമിനല്‍ കേസുകളിലെ പ്രതികളാണെന്നും പോലീസ് പറഞ്ഞു. ചെട്ടിപ്പടി ആലുങ്ങല്‍ ബീച്ചില്‍ ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് രണ്ടുകാറുകളിലായി എത്തിയ അഞ്ചംഗ ഗുണ്ടാസംഘവും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടിയത്. ആലുങ്ങല്‍ സ്വദേശിയായ യുവാവ് കിലോ കണക്കിന് സ്വര്‍ണം തട്ടിയത് ആന്വേഷിച്ചെത്തിയ ഗുണ്ടാംസംഘം മാരകായുധങ്ങളുമായി നാട്ടുകാരെ ആക്രമിക്കുകയായിരുന്നന്ന് പോലീസ് പറയുന്നു.
നാട്ടുകാരും സംഘാംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടുന്നതിനിടെ സംഘത്തിലെ മൂന്ന് പേര് ഒരു കാറുമായി രക്ഷപ്പെട്ടു. തുടര്‍ന്നാണ് ബാക്കി രണ്ടുപേരെ നാട്ടുകാര്‍ തടഞ്ഞുവെച്ചത്. ഇവരെ വൈദ്യുതി പോസ്റ്റില്‍ കെട്ടിയിടുക ആയിരുന്നൂ.
മലപ്പുറം കുന്നുംപുറത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
RECENT NEWS
ആരാണ് ഷൗക്കത്തെന്ന് അൻവർ; നിലമ്പൂരിൽ വി എസ് ജോയ് യു ഡി എഫ് സ്ഥാനാർഥിയാകണം
തിരുവനന്തപുരം: നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പി വി അൻവർ. യു ഡി എഫ് സ്ഥാനാർഥിക്ക് നിലമ്പൂരിൽ പിന്തുണ നൽകുമെന്നും അദ്ദേഹം പറഞ്ഞു. പിണറായിസത്തിന് അവസാനത്തെ ആണി അടിക്കാനാണ് നിലമ്പൂരിൽ യു ഡി എഫിന് പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് അൻവർ [...]