കാലിക്കറ്റ് വി സിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കാലിക്കറ്റ് വി സിയെ പുറത്താക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു

കൊച്ചി: ഡോ. എം കെ ജയരാജന് കാലിക്കറ്റ് വിസിയായി തുടരാം. വി സി സ്ഥാനത്ത് നിന്ന് പുറത്താക്കിയ ചാൻസലർ കൂടിയായ ഗവർണറുടെ നടപടി ഹൈക്കോടതി സ്‌റ്റേ ചെയ്തു. അതേസമയം കാലടി വിസിയെ പുറത്താക്കിയ ചാൻസലറുടെ നടപടിയിൽ ഹൈക്കോടതി ഇടപെട്ടില്ല.

യുജിസി യോഗ്യതയില്ലെന്നതിന്റെ പേരിലാണ് കാലിക്കറ്റ്, സംസ്‌കൃത സർവകലാശാല വൈസ് ചാൻസലർമാരെ ഗവർണർ പുറത്താക്കിയത്. ഡോ. രാജശ്രീയെ യുജിസി യോഗ്യതയില്ലാത്തതിന്റെ പേരിൽ സുപ്രീം കോടതി പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെ വിധി അടിസ്ഥാനമാക്കി 11 വിസിമാരെയും പുറത്താക്കാൻ ഗവർണർ നടപടി തുടങ്ങുകയായിരുന്നു.

സെർച്ച് കമ്മിറ്റിയിൽ സർക്കാർ പ്രതിനിധിയായി ചീഫ് സെക്രട്ടറി ഉണ്ടായിരുന്നുവെന്ന കാരണത്താലാണ് കാലിക്കറ്റ് വിസിയെ പുറത്താക്കിയത്. ഒറ്റപ്പേര് മാത്രം നിർദേശിച്ചെന്ന് കാണിച്ചാണ് കാലടി സംസ്‌കൃത സർവകലാശാല വിസി ഡോ. എംവി നാരായണനെ പുറത്താക്കിയത്.

ബൈക്കും സ്കൂൾ ബസും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജിലെ എം എസ് എഫ് നേതാവ് മരണപ്പെട്ടു

Sharing is caring!