ബൈക്കും സ്കൂൾ ബസും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജിലെ എം എസ് എഫ് നേതാവ് മരണപ്പെട്ടു

ബൈക്കും സ്കൂൾ ബസും കൂട്ടിയിടിച്ച് പി എസ് എം ഒ കോളേജിലെ എം എസ് എഫ് നേതാവ് മരണപ്പെട്ടു

തിരൂരങ്ങാടി: ചന്തപ്പടിയില്‍ സ്‌ക്കൂള്‍ ബസ്സും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ സ്‌ക്കൂട്ടറില്‍ സഞ്ചരിച്ച പി എസ് എം ഒ കോളേജ് എം എസ് എഫ് ജനറൽ സെക്രട്ടറി മരണപ്പെട്ടു. കോട്ടക്കൽ അരിച്ചോൾ നിരപ്പറമ്പ് സ്വദേശി സാദിഖാണ് (19) മരിച്ചത്. കൂടെയുണ്ടായിരുന്ന റഷീദ് ബാസിത് എന്ന വിദ്യാർഥിക്ക് ​ഗുരുതരമായി പരുക്കേറ്റു.

ഇന്ന് ഉച്ചയോടെയാണ് ഇവർ സഞ്ചരിച്ച ബൈക്ക് സ്കൂൾ ബസുമായി കൂട്ടിയിടിച്ചത്. ​ഗുരുതരമായി പരുക്കേറ്റ സാദിഖിനെ ആദ്യം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. അവിടെ വെച്ച് വൈകിട്ടായിരുന്നു അന്ത്യം. റഷീദ് ബാസിത് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

സ്കൂൾ ബസിലെ വിദ്യാർഥികൾ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് റോഡിൽ കുറച്ച് സമയം ​ഗതാ​ഗതം തടസപ്പെട്ടു.

സി എ എ വിജ്ഞാപനം; സുപ്രീം കോടതി ഇടപെടൽ ആശ്വാസകരമെന്ന് മുസ്ലിം ലീ​ഗ്

Sharing is caring!