മലപ്പുറം ജില്ലയിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് വാഹനങ്ങൾ വിതരണം ചെയ്തു

മലപ്പുറം ജില്ലയിലെ എട്ട് ആരോഗ്യ കേന്ദ്രങ്ങൾക്ക് വാഹനങ്ങൾ വിതരണം ചെയ്തു

മലപ്പുറം: എം.പിയുടെ പ്രാദേശിക വികസന ഫണ്ട്‌ ഉപയോഗിച്ച് മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന് അനുവദിച്ച ആംബുലൻസ് കൈമാറ്റവും മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ ജില്ല ആശുപത്രി,കൊണ്ടോട്ടി താലൂക്ക് ആശുപത്രി,മങ്കട, മേലാറ്റൂർ, പെരുവള്ളൂർ, ഓമാനൂർ, പള്ളിക്കൽ കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററുകൾ എന്നിവിടങ്ങളിൽ ഭരണാനുമതി ലഭിച്ച മൊബൈൽ ഡിസ്‌പെൻസറി വാഹനങ്ങളുടെ സമർപ്പണവും ഡോ. എം പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു.

ജില്ല കളക്ടർ വി.ആർ വിനോദ് ഏറ്റുവാങ്ങി. മലപ്പുറം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഗീത, ജില്ല പ്ലാനിങ് ഓഫീസർ സുമ, മലപ്പുറം മുനിസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ഹകീം,ഡെപ്യൂട്ടി ഡി എം ഒ നൂന മർജ്ജ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ കെ പി ഉണ്ണികൃഷ്ണൻ, പ്രതിഭ പ്രഭാകരൻ, ശശി ചെമ്മനാരി, കലേഷ് കൌൺസിലർ സജീർ കളപ്പാടൻ,പി കെ ബാവ, ഫെബിൻ മാസ്റ്റർ, റഷീദ് കാളമ്പാടി, കെ അബ്ദുൽ ബഷീർ, സാ ദിക്കലി വെള്ളില, അബ്ദുൽ ഹമീദ് തുടങ്ങയിവർ സംബന്ധിച്ചു.

പൗരത്വ ഭേദ​ഗതി നിയമത്തിനെതിരെ കോടതിയെ സമീപിച്ച് മുസ്ലിം ലീ​ഗ്

Sharing is caring!