മലപ്പുറം ജില്ലയിൽ സി പി എം സ്ഥാനാർഥികളായി ഹംസയും വസീഫും

മലപ്പുറം ജില്ലയിൽ സി പി എം സ്ഥാനാർഥികളായി ഹംസയും വസീഫും

മലപ്പുറം/പൊന്നാനി: ലോക്സഭ തിരഞ്ഞെടുപ്പിനുള്ള ജില്ലയിലെ ഇടതുപക്ഷ സ്ഥാനാർഥികളുടെ ചിത്രം തെളിഞ്ഞു. വയനാട് മണ്ഡലത്തിൽ സി പി ഐ സ്ഥാനാർഥിയായി ആനി രാജയെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൊന്നാനിയിൽ മുസ്ലിം ലീ​ഗിന്റെ മുൻ നേതാവ് കെ എസ് ഹംസയും, മലപ്പുറത്ത് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫും മത്സരിക്കും.

ഇതാദ്യമായി പൊന്നാനിയിൽ സി പി എം സ്വന്തം ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തുന്നുവെന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പിലുണ്ട്. സ്വതന്ത്ര സ്ഥാനാർഥി ആണെങ്കിലും സി പി എമ്മിന്റെ അരിവാൾ ചുറ്റിക നക്ഷത്രം ചിഹ്നത്തിലാണ് മത്സരിക്കുക. ചിഹ്നം താൻ ചോദിച്ച് വാങ്ങിയതാണെന്നും ചിഹ്നത്തിൽ മത്സരിക്കുന്നത് ​ഗുണം ചെയ്യുമെന്നും കെ എസ് ഹംസ അറിയിച്ചു.

മലപ്പുറത്തിന് പൂർണ സമയം ല​ഭ്യമാകുന്ന ജനപ്രതിനിധി ആയിരിക്കും താനെന്ന് വി വസീഫ് പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങൾക്ക് ഇതുവരെ എം പിയുടെ പൂർണമായ പ്രവർത്തനം ലഭിച്ചിരുന്നില്ല. ഈ സ്ഥിതിക്ക് മാറ്റം വരുത്താനാണ് താൻ ശ്രമിക്കുക എന്ന് വസീഫ് പറഞ്ഞു.

താനൂർ ​ഗവർൺമെന്റ് കോളേജ് കെട്ടിടത്തിന്റെ നിർമാണത്തിന് തുടക്കമായി

രണ്ട് മണ്ഡലങ്ങളിലേയും മുസ്ലിം ലീ​ഗ് സ്ഥാനാർഥികളെ ബുധനാഴ്ച്ച പാണക്കാട് പ്രഖ്യാപിക്കും. ബി ജെ പിയുടെ സ്ഥാനാർഥി പ്രഖ്യാപനവും ഏതാനും ദിവസത്തിനകം ഉണ്ടാകും.

Sharing is caring!