കൊണ്ടോട്ടിയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്

കൊണ്ടോട്ടിയിൽ കെ എസ് ആർ ടി സി ബസ് മറിഞ്ഞ് നിരവധിപേർക്ക് പരുക്ക്

കൊണ്ടോട്ടി: കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിഞ്ഞു അപകടം. കൊണ്ടോട്ടി ടൗണിൽ മേലങ്ങാടി-തങ്ങൾസ് റോഡ് ജങ്ഷനിൽ ആണ് അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ ബസ് ഡ്രൈവർ അടക്കമുള്ളവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മലപ്പുറം ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് പിന്നാലെ പോയ കെഎസ്ആർടിസി ബസ് കൊണ്ടോട്ടിയിൽ തങ്ങൾസ് റോഡ് ജംഗ്ഷനിൽ വെച്ച് ഡിവൈഡറിൽ ഇടിച്ച് നടുറോഡിൽ മറിയുകയായിരുന്നു.

ഉടൻതന്നെ നാട്ടുകാരും പോലീസും ഓടിയെത്തി പരിക്കേറ്റ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവഴിയുള്ള ഗതാഗതം സ്ഥാപിച്ചതോടെ പഴയങ്ങാടി വഴിയാണ് വാഹനങ്ങൾ തിരിച്ചുവിട്ടത്.

എടവണ്ണപ്പാറയിലെ 17 കാരിയുടെ മരണം ആത്മഹത്യയെന്ന് നിഗമനത്തില്‍ പൊലീസ്

അതേസമയം ഇവിടെ ബസുകളുടെ അമിത വേഗത പതിവാണെന്നും പലപ്പോഴും വലിയ ഭാഗ്യത്തിനാണ് അപകടങ്ങളിൽ നിന്ന് രക്ഷപ്പെടാറുള്ളത് എന്നും നാട്ടുകാർ പറയുന്നു.

Sharing is caring!