ബൈക്ക് നിയന്ത്രണം വിട്ട് സംസ്ഥാന പാതയിലെ സിഗ്നല്‍ ബോര്‍ഡിലിടിച്ച് യുവാവ് മരിച്ചു

ബൈക്ക് നിയന്ത്രണം വിട്ട് സംസ്ഥാന പാതയിലെ സിഗ്നല്‍ ബോര്‍ഡിലിടിച്ച് യുവാവ് മരിച്ചു

ചങ്ങരംകുളം:ബൈക്ക് നിയന്ത്രണം വിട്ട് സംസ്ഥാന പാതയിലെ സിഗ്നല്‍ ബോര്‍ഡിലിടിച്ച് യുവാവ് മരിച്ചു. അയിനൂര്‍ സ്വദേശി കണ്ടിരിത്തി വീട്ടില്‍ രാമചന്ദ്രന്റെ മകന്‍ രതീഷ് (38) മരണപ്പെട്ടത്. ്.ചങ്ങരംകുളത്ത് നിന്നും അയിനൂര്‍ ഭാഗത്തേക്ക് ബൈക്കില്‍ പോകുകയായിരുന്നു.

ഗുരുതര പരിക്കേറ്റ രതീഷിനെ നാട്ടുകാര്‍ ചേര്‍ന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.ചെവ്വാഴ്ച ഉച്ചക്ക് രണ്ടരയോടെ ആയിരുന്നു അപകടം.

 

Sharing is caring!