പ്രളയം കവർന്ന പോത്തുകൽ പഞ്ചായത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് ആശ്വാസവുമായി ജെ എസ് എസ്

പ്രളയം കവർന്ന പോത്തുകൽ പഞ്ചായത്തിലെ ആദിവാസി വിഭാഗങ്ങൾക്ക് ആശ്വാസവുമായി ജെ എസ് എസ്

നിലമ്പൂർ: പ്രളയം കവർന്ന പോത്തുകൽ പഞ്ചായത്തിലെ ആദിവാസി വിഭാഗങ്ങളുടെ സമഗ്ര ഉന്നമനം ലക്ഷ്യംവെച്ച് ജൻ ശിക്ഷൺ സൻസ്ഥാൻ നബാർഡ് ധനസഹായത്തോടെ സമഗ്ര പദ്ധതി നടപ്പിലാക്കുന്നു. ഓരോ കുടുംബത്തിനും നാലുവർഷം കൊണ്ട് രണ്ട് ലക്ഷം രൂപ അധിക വരുമാനം കണ്ടെത്തുന്നതിനും കുടുംബാംഗങ്ങളുടെ ആരോഗ്യ, വിദ്യഭ്യാസ, സാങ്കേതിക പ്രശ്‌നങ്ങളിൽ ഇടപെടാനും ഉതകുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്യുന്നത്.

ഒന്നാം ഘട്ടത്തിൽ പോത്തുകൽ പഞ്ചായത്തിലെ 500 കുടുംബങ്ങളാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ഓരോ കുടുംബങ്ങളിലും കോളനികളിലും പങ്കാളിത്ത പഠനം നടത്തി തയ്യാറാക്കുന്ന മാസ്റ്റർ പ്ലാൻ അനുസരിച്ചാവും പദ്ധതി നടപ്പാക്കുന്നത്. വിവിധയിനം സുഗന്ധവിളകളുടെ കൃഷി, ഔഷധസസ്യം, പഴം-പച്ചക്കറി കൃഷികൾ, ആട്, പശു, കോഴി, താറാവ്, മുയൽ, തേനീച്ച വളർത്തൽ, ചെറുകിട സംരംഭങ്ങൾ, വനിതാവികസന പദ്ധതികൾ, പി.എസ്.സി കോച്ചിംഗ് തുടങ്ങി വ്യത്യസ്ത പദ്ധതികളാണ് ഈ പദ്ധതിയിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. പദ്ധതികളുടെ ഭാഗമായി ഓരോ സങ്കേതങ്ങളിലും ഗുണഭോക്താക്കളെ പങ്കെടുപ്പിച്ചുള്ള പങ്കാളിത്തപഠന പദ്ധതിക്ക് ഇരുട്ടുകുത്തി കോളനിയിൽ തുടക്കമായി. പങ്കാളിത്ത പഠന പദ്ധതി ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. എല്ലാ വകുപ്പുകളുടേയും സമഗ്രമായ സംയോജനം പദ്ധതി വഴി ഉറപ്പുവരുത്തുമെന്നും പട്ടികവർഗക്കാരുടെ സമഗ്ര വികസനം ഉറപ്പാക്കാൻ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

ജില്ലാ പൊലീസ് മേധാവി എസ്. ശശിധരൻ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എസ്. ബിന്ദു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ കെ. മുഹമ്മദ്, നിലമ്പൂർ താലൂക്ക് തഹസിൽദാർ ഇ.എൻ. രാജു, ജെ.എസ്.എസ് ഡയറക്ടർ വി.ഉമ്മർകോയ, വനം-റവന്യൂ ഉദ്യോഗസ്ഥർ, പാലേമാട് വിവേകാനന്ദ കോളേജിലെ സോഷ്യൽ വർക്ക് വിദ്യാർത്ഥികൾ തുടങ്ങിയവർ സംബന്ധിച്ചു.

മക്കയിൽ മരണപ്പെട്ട അരീക്കോട് സ്വദേശി നൗഫലിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി

Sharing is caring!