മക്കയിൽ മരണപ്പെട്ട അരീക്കോട് സ്വദേശി നൗഫലിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി

മക്കയിൽ മരണപ്പെട്ട അരീക്കോട് സ്വദേശി നൗഫലിന്റെ മൃതദേഹം മക്കയിൽ ഖബറടക്കി

മക്ക: കഴിഞ്ഞ ദിവസം മക്കയിൽ മരിച്ച അരീക്കോട് വിളയിൽ എളങ്കാവ് സ്വദേശി നൗഫൽ പാമ്പോടന്റെ ഖബറട‌ക്കം മക്കയിലെ ജന്നത്തുൽ മുഅല്ലയിൽ നടന്നു. നവാരിയയിൽ പത്ത് കൊല്ലമായി ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പ്രവാസി സുഹൃത്തുക്കൾക്കും നാട്ടുകാർക്കും ഇപ്പോഴും നൗഫലിന്റെ മരണം ഉൾക്കൊള്ളാനായിട്ടില്ല. വിളയിൽ എളങ്കാവ് സ്വദേശി മമ്മൂസൻ കുട്ടി ഹാജിയുടെ മകനാണ് നൗറൽ. കഴിഞ്ഞ ദിവസം പ്രഭാത പ്രാർഥനയ്ക്കായി തയ്യാറെടുക്കുന്നതിനിടയിൽ നെഞ്ച് വേദന അനുഭവപ്പെടുകയും തുടർന്ന് മരണമടയുകയുമായിരുന്നു.

മൂന്ന് കുട്ടികളാണ് നൗഫലിനുള്ളത്. ഇതിൽ ഇളയ മകളെ കഴിഞ്ഞ അവധിക്കാലത്താണ് നൗഫൽ ആദ്യമായി കാണുന്നത്.

മലപ്പുറത്തെ ഹോട്ടലുകളിൽ ഉപ്പും മധുരവും കുറവുള്ള ഭക്ഷണം കൂടി ലഭ്യമാക്കാൻ ജില്ലാ ഭരണകൂടം

Sharing is caring!