ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി

മഞ്ചേരി: ഇതര സംസ്ഥാന തൊഴിലാളിയെ മഞ്ചേരിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കുത്തുക്കൽ റോഡിലാണ് കൊലപാതകം. മധ്യപ്രദേശ് സ്വദേശി ശങ്കർ(25) ആണ് കൊല്ലപ്പെട്ടത്.

തലയ്ക്ക് കല്ല് കൊണ്ട് അടിയേറ്റാണ് കൊല്ലപ്പെട്ടതെന്നാണ് സംശയം. മൃതദേഹത്തിന് സമീപത്ത് നിന്ന് രക്തക്കറയുള്ള കല്ല് കണ്ടെത്തിയിട്ടുണ്ട്. സംഭവം സ്ഥലത്ത് മുതിർന്ന പൊലിസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. നിരവധി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇടമാണിത്.

ബൈക്കിൽ നിന്നും തെറിച്ചു വീണ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

Sharing is caring!