ഉംറ തീർഥാടക മദീനയിൽ അന്തരിച്ചു

ഉംറ തീർഥാടക മദീനയിൽ അന്തരിച്ചു

മദീന: സ്വകാര്യ ഗ്രൂപ്പിൽ ഉംറ നിർവ്വഹിക്കാനെത്തിയ ചെറുപ്പുളശ്ശേരി എളിയപ്പാട്ട പരേതനായ അലവിയുടെ ഭാര്യ കൂടമംഗലം ബീവിക്കുട്ടി (77) മദീനയിൽ വെച്ച് മരണപെട്ടു. ഉംറ നിർവ്വഹിച്ച ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു.
ദേഹാസ്വസ്ഥത്തെ തുടർന്ന് ആശുപത്രിയിലെത്തിച്ചു വെങ്കിലും മരണം സംഭവ്വിക്കുകയായിരുന്നു. മരണ സമയത്ത്’മക്കളും കൂടെയായിരുന്നു.

മരണാന്തര നടപടിക്രമങ്ങൾക്ക് ശേഷം ബഖീഅയിൽ ഖബറടക്കും. നിയമസഹായങ്ങൾക്കായി മദീന കെ.എം.സി.സി വെൽഫയർ വിംഗ്‌ കോർഡിനേറ്റർ ഷെഫീഖ്‌ മുവാറ്റുപുഴയുടെ നേതൃത്വത്തിലുള്ള സംഘം രംഗത്തുണ്ടായിരുന്നു. മക്കൾ: ആസിയ,ഹംസ, നഫീസ, സുഹറ,ഖദീജ.

പന്തല്ലൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

Sharing is caring!