പന്തല്ലൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

പന്തല്ലൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം പുറത്ത്

പന്തല്ലൂർ: പന്തല്ലൂരില്‍ ഭര്‍തൃവീട്ടില്‍ ആത്മഹത്യ ചെയ്ത യുവതിയുടെ ശബ്ദസന്ദേശം പുറത്ത്. ഭര്‍തൃപിതാവില്‍ നിന്നും ക്രൂരമായ ശാരീരിക പീഡനങ്ങള്‍ നേരിട്ടെന്ന കുടുംബത്തിന്റെ ആരോപണം ശരിവയ്ക്കുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നത്. ഭര്‍തൃമാതാവ് പലതവണ അപായപെടുത്താന്‍ ശ്രമിച്ചിരുന്നതായി യുവതിയുടെ കുടുംബം പറയുന്നു.

അടുക്കളയില്‍ പാചകം ചെയ്യുന്നതിനിടെ രണ്ടുമൂന്ന് തവണ ഗ്യാസ് തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചു. ഭര്‍ത്താവിന്റെ പിതാവ് ശാരീരികമായി പീഡിപ്പിക്കുന്ന വിവരം യുവതി സ്വന്തം മാതാപിതാക്കളോടും സഹോദരങ്ങളോടും പറഞ്ഞിരുന്നു. ഭര്‍തൃപിതാവിന്റെ സ്വഭാവദൂഷ്യം കാരണം ഭര്‍തൃമാതാവിനും യുവതിയെ സംശയമായിരുന്നുവെന്നും കുടുംബം ആരോപിച്ചു. ഉമ്മ മരിച്ച സമയത്ത് പോലും ഉമ്മമ്മയും ഉപ്പപ്പയുമടക്കം കരുണ കാരണിച്ചില്ലെന്ന് യുവതിയുടെ എട്ടുവയസുള്ള മകന്‍ പറയുന്നു.

കഴിഞ്ഞയാഴ്ചയാണ് മങ്കട വെള്ളില സ്വദേശിനി പന്തല്ലൂര്‍ കിഴക്കുപറമ്പ് മദാരികുപ്പേങ്ങല്‍ നിസാറിന്റെ ഭാര്യ തഹ്ദില (ചിഞ്ചു25) മരിച്ചത്. സംഭവത്തില്‍ ഭര്‍തൃപിതാവ് മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. ഇവര്‍ക്ക് നാലുമക്കളുണ്ട്.

മക്കയില്‍ കാറും വാനും കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തില്‍ പരപ്പനങ്ങാടി സ്വദേശി മരിച്ചു

Sharing is caring!