പൊന്നാനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന സെമിനാര്‍

പൊന്നാനിയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന സെമിനാര്‍

പൊന്നാനി: നഗരത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും ടൂറിസവും മുന്‍നിര്‍ത്തിയുള്ള നവീനനിര്‍ദേശങ്ങളുമായി പൊന്നാനി നഗരസഭയുടെ വികസന സെമിനാര്‍. ആഭ്യന്തര സഞ്ചാരികളുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ നിള ടൂറിസം മേഖലയുടെ വികസനത്തിന് ഊന്നല്‍ നല്‍കണമെന്ന് സെമിനാര്‍ നിര്‍ദേശിച്ചു.

നിള ടൂറിസം മേഖലയില്‍ വഴിയോര വിശ്രമ കേന്ദ്രം, പാര്‍ക്ക്, തെരുവ് വിളക്കുകള്‍, ക്യാമറ എന്നിവ സ്ഥാപിക്കുക, വയോജനങ്ങള്‍ക്കും വനിതകള്‍ക്കും വ്യായാമത്തിന് സൗകര്യമൊരുക്കുക, ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് രൂപപ്പെടാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍ക്ക് പരിഹാരം കാണുക, നഗരത്തിലെ പ്രധാന പാതകളില്‍ സ്ഥലനാമ ബോര്‍ഡുകളും ദിശാ ബോര്‍ഡുകളും സ്ഥാപിക്കുക, കിഫ്ബി പദ്ധതിയില്‍ അനുവദിക്കപ്പെട്ട മത്സ്യമാര്‍ക്കറ്റ്, താലൂക്ക് ആശുപത്രി കെട്ടിടനിര്‍മാണം ഉടന്‍ ആരംഭിക്കുക, താലൂക്ക് ആശുപത്രിയെ സ്പെഷലിസ്റ്റ് ആശുപത്രിയാക്കി ഉയര്‍ത്തുക, പുതിയ നഗരസഭാ ബസ് സ്റ്റാന്‍ഡ് നവീകരിക്കുമ്പോള്‍ ടേക്ക് എ ബ്രേക്ക് ഉള്‍പ്പെടുത്തുക, ബിയ്യം കായല്‍ ടൂറിസം പദ്ധതി വേഗത്തിലാക്കുക, വായനശാലകളെ ജനസേവന കേന്ദ്രങ്ങളാക്കി ഉയര്‍ത്തുക തുടങ്ങിയ വിവിധ നിദേശങ്ങള്‍ വികസന സെമിനാറില്‍ മുന്നോട്ടുവെച്ചു.

ജില്ലയിലെ തന്നെ ആദ്യത്തെ മിനി പ്ലാനറ്റോറിയമൊരുക്കി തവനൂർ കേളപ്പജി മെമ്മോറിയൽ സ്കൂൾ

17 വിഷയമേഖലകളായി തിരിഞ്ഞ് ഗ്രൂപ്പ് ചര്‍ച്ചയും പൊതു നിര്‍ദേശങ്ങളുടെ അവതരണവും നടന്ന സെമിനാര്‍ കിലയിലെ സീനിയര്‍ അര്‍ബ്ബന്‍ ഫെലോ ഡോ. രാജേഷ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്‍മാന്‍ ശിവദാസ് ആറ്റുപുറം അധ്യക്ഷത വഹിച്ചു. വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ അജീന ജബ്ബാര്‍ വികസന രേഖ അവതരിപ്പിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഷീന സുദേശന്‍, മുഹമ്മദ് ബഷീര്‍, കൗണ്‍സിലര്‍മാരായ ഫര്‍ഹാന്‍, ഗിരീഷ് ബാബു എന്നിവര്‍ സംസാരിച്ചു. ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ബിന്ദു സിദ്ധാര്‍ഥന്‍ സ്വാഗതവും നഗരസഭാ സെക്രട്ടറി സജിറൂണ്‍ നന്ദിയും പറഞ്ഞു.

 

Sharing is caring!