സാമൂഹ്യ സേവന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച എം എ മുഹമ്മദ് ജമാല്‍ അന്തരിച്ചു

കല്‍പറ്റ: സാമൂഹ്യ സേവന രംഗത്ത് നിറസാന്നിധ്യവും വയനാട് മുസ്‌ലിം യത്തീംഖാന (ഡബ്ല്യു.എം.ഒ) ജനറല്‍ സെക്രട്ടറിയുമായ എം.എ. മുഹമ്മദ് ജമാല്‍ (83) അന്തരിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ജില്ല വൈസ് പ്രസിഡന്റുമായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.
വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്ഥാപക നേതാവാണ്. 1967ല്‍ മുക്കം യതീംഖാനയുടെ ശാഖയായി മുട്ടില്‍ ഡബ്ല്യു.എം.ഒ ആരംഭിച്ചത് മുതല്‍ അതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു വരുന്നു. 1976 ല്‍ ഡബ്ല്യു.എം.ഒയുടെ ജോയിന്റ് സെക്രട്ടറിയും 1988 മുതല്‍ ജനറല്‍ സെക്രട്ടറിയായും ചുമതല വഹിക്കുന്നുണ്ട്.
കെ എം സി സി നേതാവ് മക്കയിൽ മരിച്ചു
പിതാവ്: അബ്ദു റഹീം അധികാരി. മാതാവ്: കദീജ ഹജ്ജുമ്മ. ഭാര്യ: നഫീസ പുനത്തില്‍. മക്കള്‍: അഷ്‌റഫ്, ജംഹര്‍, ഫൗസിയ, ആയിശ.
വൈകീട്ട് നാലുമണിക്ക് യതീംഖാനയില്‍ മയ്യിത്ത് നമസ്‌കാരം നടക്കും. ആറ് മണിക്ക് സുല്‍ത്താന്‍ബത്തേരി ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌കൂളില്‍ മൃതദേഹം കാണാന്‍ സൗകര്യമൊരുക്കും. രാത്രി 7.30ന് സുല്‍ത്താന്‍ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നമസ്‌കാരവും തുടര്‍ന്ന് ചുങ്കം മൈതാനിയില്‍ ഖബറടക്കവും നടക്കും.
RECENT NEWS

കരിപ്പൂരില്‍ 35 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് വേട്ട, മൂന്ന് സ്ത്രീകള്‍ പിടിയില്‍
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 35 കോടിയിലധികം വില വരുന്ന ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് എയര്‍ കസ്റ്റംസ് 34 കിലോഗ്രാം ഹൈബ്രിഡ് [...]