സാക്ഷരതാ പദ്ധതിയിൽ പ്രായം കൂടിയ പഠിതാവായി 105 കാരി കുഞ്ഞിപ്പെണ്ണ്
പെരിന്തൽമണ്ണ: സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കിയ കേന്ദ്രാവിഷ്കൃത സാക്ഷരതാ പദ്ധതി ” ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം – ” ഉല്ലാസ് ” (Understanding of Lifelong Learning for All Society – ULLAS) സാക്ഷരതാ പരീക്ഷ മികവുത്സവം ജില്ലയിൽ പൂർത്തിയായി. പാങ്ങ് ജി. എൽ.പി സ്കൂളിൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കൂടിയ പഠിതാവ് 105 കാരി കുഞ്ഞിപ്പെണ്ണിന് ചോദ്യപേപ്പർ നൽകി മഞ്ഞളാംകുഴി അലി എം.എൽ.എ മികവുത്സവം ഉദ്ഘാടനം ചെയ്തു.
പഠിതാക്കളായ കുഞ്ഞിപ്പെണ്ണിനെയും കെ.ടി കദിയക്കുട്ടി യെയും ചടങ്ങിൽ എം. എൽ. എ പൊന്നാട അണിയിച്ച് ആദരിച്ചു.
കുറുവ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നസീറ മോൾ പാലപ്ര അദ്ധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ സി. അബ്ദുൽ റഷീദ് സ്വാഗതം പറഞ്ഞു. മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുൽ കരീം മുഖ്യ പ്രഭാഷണം നടത്തി. മങ്കട ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി. ജുവൈരിയ ടീച്ചർ, ബ്ലോക്ക് മെമ്പർ ഒ. മുഹമ്മദ് കുട്ടി , ജി.എൽ.പി. സ്കൂൾ അദ്ധ്യാപകൻ കെ.ടി അബ്ദുൽ മജീദ് സാക്ഷരതാ മിഷൻ അസി. കോ ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ , കെ. മൊയ്തീൻ കുട്ടി, എൻ. പി. മുഹമ്മദലി ,വി. ഷൺമുഖൻ, കെ.വി അലി , കെ.ടി സാജിദ എന്നിവർ പ്രസംഗിച്ചു. നോഡൽ പ്രേരക് കെ. പി ഉമ്മു ഹബീബ നന്ദി പറഞ്ഞു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
ജില്ലയിൽ 8137 നവ സാക്ഷരരാണ് 283 കേന്ദ്രങ്ങളിലായി ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം മികവുത്സവത്തിൽ പങ്കെടുത്തത്. ഇവരിൽ 6640 പേർ സ്ത്രീകളും, 1533 പേർ പുരുഷൻമാരുമാണ്. 1936 പേർ പട്ടിക ജാതിക്കാരും 353 പേർ പട്ടിക വർഗക്കാരും ഉൾപ്പെടും. 72 ഗ്രാമ പഞ്ചായത്തുകളിലും 10 നഗര സഭകളിലുമാണ് പദ്ധതി നടപ്പിലാക്കിയത്. 841 സന്നദ്ധ അദ്ധ്യാപകരുടെ സേവനം വഴിയാണ് ക്ലാസുകൾ നടത്തിയത്.
RECENT NEWS
പോത്തുകല്ലിലെ തുടര്‍ച്ചയായ പ്രകമ്പനം; ആശങ്ക വേണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി
മലപ്പുറം: നിലമ്പൂര്‍ പോത്തുകല്‍ ഗ്രാമപഞ്ചായത്തിലെ ആനക്കല്‍ ഉപ്പട പ്രദേശത്ത് ഭൂമിക്കടിയില്‍ നിന്നും വീണ്ടും ശബ്ദമുണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ [...]