താനൂർ തോണി മറിഞ്ഞ് യുവാവ് മരിച്ചു

താനൂർ തോണി മറിഞ്ഞ് യുവാവ് മരിച്ചു

താനൂർ: തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. കോട്ടിൽ റഷീദിൻ്റെ മകൻ മുഹമ്മദ്‌ റിസ്‌വാൻ (19) ആണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍രണ്ടുപേര്‍ രക്ഷപ്പെട്ടു.

ഇന്ന് രാവിലെ 9മണിക്ക് ശേഷമാണ് അപകടം സംഭവിച്ചത്. മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കാണാതായ മത്സ്യതൊഴിലാളിക്കായി സീ റെസ്ക്യൂ, ലൈഫ് ഗാർഡ്, ടി ഡി ആർ എഫ്, മറ്റു സന്നദ്ധ സംഘടനകളും,മത്സ്യതൊഴിലാളികളുടെയും, പോലീസിന്റെയും, നേതൃത്വത്തില്‍ ഒരു മണിക്കൂറോളം തിരച്ചില്‍ നടത്തിയിട്ടാണ് റിസ്‌വാനെ കണ്ടെത്തിയത്. ഉടൻ തന്നെ താനൂർ സാമൂഹ്യ ആരോ​ഗ്യ കേന്ദ്രത്തിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരൂർ ജില്ലാ ഹോസ്പിറ്റലിലേക്ക് മാറ്റി.

എട്ട് വയസുകാരനെ പീഡിപ്പിച്ച 22കാരന് 50 വർഷം തടവ്

Sharing is caring!