തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു

തിരൂർ സ്വദേശി റിയാദിൽ മരണപ്പെട്ടു

റിയാദ്: നഗരത്തിലെ താമസസ്ഥലത്ത് വെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടർന്ന് ആശുപത്രിയിലേക്ക് പോകും വഴി മലയാളി ഹൃദയാഘാതം മൂലം മരിച്ചു. തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ആണ് റിയാദ് മലാസിലെ ഉബൈദ് ആശുപത്രിയിൽ എത്തും മുമ്പ് മരിച്ചത്. മൃതദേഹം ആശുപത്രിയുടെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. പിതാവ്: ഇമ്പിച്ചി (പരേതൻ), മാതാവ്: കദീജ കുട്ടി (പരേത), ഭാര്യമാർ: ബീഫാത്തു, നദീറ. മക്കൾ: ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ. നടപടിക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും. ഇതിനാവശ്യമായ നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, ഇസ്ഹാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!