ജില്ലയിലെ കായിക മഹോത്സവം ഡിസംബർ 28 മുതൽ

ജില്ലയിലെ കായിക മഹോത്സവം ഡിസംബർ 28 മുതൽ

മലപ്പുറം: വിവിധ കായിക ഇനങ്ങൾ പൊതുജനങ്ങളെ പരിചയപ്പെടുത്തുന്നതിനായി ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ജില്ലാതല കായിക മഹോത്സവം ഡിസംബർ 28 മുതൽ 30 വരെ തീയതികളിൽ നടക്കും. ജില്ലയിലെ കായിക രംഗത്ത് വികസനം ഉറപ്പാക്കുക, കായിക മേഖലയിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംഘടിപ്പിക്കുന്ന മഹോത്സവം മലപ്പുറം, കാലിക്കറ്റ് സർവ്വകലാശാല, മഞ്ചേരി, പെരിന്തൽമണ്ണ, പൊന്നാനി എന്നീ കേന്ദ്രങ്ങളിലായാണ് നടക്കുക. കായിക മഹോത്സവത്തിന്റെ ഭാഗമായി ‘ജില്ലയുടെ കായിക വികസനം’ എന്ന വിഷയത്തിൽ ഡിസംബർ 23 കോട്ടക്കുന്നിൽ വെച്ച് സെമിനാറും 24, 25 തീയതികളിൽ കായിക ഉപകരണങ്ങൾ, സ്‌പോർട്‌സ് മെഡിസിൻ എന്നിവയുടെ പ്രദർശനവും നടക്കും.

പരിപാടിയുടെ ഭാഗമായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി. ഉൈബദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് വി.പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. യു.എ ലത്തീഫ് എം.എൽ.എ, സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ ആഷിക് കൈനിക്കര, ഡെപ്യൂട്ടി കളക്ടർ പി. സുരേഷ്, കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ കക്കൂത്ത്, എം.എസ്.പി ഡെപ്യൂട്ടി കമാണ്ടൻറ് ഹബീബ് റഹ്‌മാൻ, മുൻ എസ്.പി യു. അബ്ദുൽ കരീം തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി വി.ആർ അർജുൻ സ്വാഗതവും ജില്ലാ സ്‌പോർട്‌സ് ഓഫീസർ ടി. മുരുകൻ രാജ് നന്ദിയും പറഞ്ഞു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ മുഖ്യ രക്ഷാധികാരിയും ജില്ലാ കളക്ടർ വി.ആർ വിനോദ് ചെയർമാനും സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡൻറ് വി.പി അനിൽകുമാർ ജനറൽ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.  ജില്ലയിലെ എം.പിമാർ, എം.എൽ.എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എം.കെ റഫീഖ, ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റി പി.എം വാര്യർ, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസ്‌ലർ ഡോ. എം.കെ ജയരാജ്, സംസ്ഥാന സ്‌പോർട്‌സ് കൗൺസിൽ പ്രസിഡൻറ് യു.ഷറഫലി എന്നിവർ രക്ഷാധികാരികളുമാണ്.

Sharing is caring!