കോക്കൂർ ഗവ.എ.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂളില്‍ വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്തു
മലപ്പുറം: പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കോക്കൂർ എ എച്ച് എം ഗവ ഹയർ സെക്കണ്ടറി സ്കൂളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഉദ്ഘാടനം പി. നന്ദകുമാര്‍ എം.എല്‍.എ നിര്‍വഹിച്ചു. സ്ക്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ ആലങ്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ഷഹീർ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളുടെ വായനാ ശീലവും സർഗശേഷിയും ഉയർത്തുന്നതിന്റെ ഭാഗമായി എം.എൽ.എ ഫണ്ടിൽ നിന്ന് 50000 രൂപയുടെ പുസ്തകങ്ങളും എം.എൽ.എ പ്രധാന അധ്യാപകന് കൈമാറി. വിദ്യാ കിരണം ജില്ലാ കോഡിനേറ്റർ സുരേഷ് കൊളശ്ശേരി, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ ഗോപൻ മുക്കുളത്ത് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫാ നാസർ, ആലങ്കോട് ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സി.കെ പ്രകാശൻ, സ്കൂൾ സംരക്ഷണ സമിതി ചെയർമാൻ അഷറഫ് കോക്കൂർ, സീനിയർ അസിസ്റ്റന്റ് പി.ഷൈന, പി.വിജയൻ, പി.എസ് കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ വി. സ്മിത, പ്രധാന അധ്യാപകൻ കെ. അനിൽകുമാർ, ജനപ്രതിനിധികൾ, രാഷ്ടീയ പാർട്ടി പ്രതിനിധികൾ, അധ്യാപകർ, രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്തു.
1.67 കോടി ചിലവഴിച്ച് നിർമ്മാണം പൂർത്തിയാക്കിയ സയൻസ് ബ്ലോക്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം, 32 ലക്ഷം രൂപ വകയിരുത്തി ജില്ലാ പഞ്ചായത്ത് നിർമിച്ച ക്ലാസ്സ്മുറിയുടെയും ശുചിമുറിയുടെയും ഉദ്ഘാടനം,പ്രീപ്രൈമറി കുട്ടികൾക്കായി 10 ലക്ഷം വകയിരുത്തി നിർമിച്ച വർണക്കൂടാരം, ഹൈസ്കൂളിനായി പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ തറക്കല്ലിടൽ കർമ്മം എന്നിവയാണ് ചടങ്ങില്‍ നിര്‍വഹിച്ചത്.
പഠനത്തോടൊപ്പം മാനസിക ഉല്ലാസത്തിനായി വർണ്ണകൂടാരമൊരുങ്ങി
തടാകവും പാലവും ഉൾപ്പെടുന്ന ഉദ്യാനം, കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കാൻ ഉപകരിക്കുന്ന അകം-പുറം കളിയിടങ്ങൾ, പണിത് പൂർത്തിയാക്കിയ പാർക്ക്. പാർക്കിൽ മനോഹരമായ മൃഗങ്ങളുടെ ശില്പങ്ങൾ, തടാകം, വെള്ളച്ചാട്ട മാതൃക ഉൾപ്പെടെ മനോഹരമായ കാഴ്ചകളാണ് അറിഞ്ഞും രസിച്ചും പഠിക്കാൻ കുരുന്നുകൾക്ക് ഇവിടെ ഒരുക്കിയിട്ടുള്ളത്. കുട്ടികൾക്ക് പഠനത്തോടൊപ്പം മാനസിക ഉല്ലാസം എന്നലക്ഷ്യത്തോടെയാണ പ്രീ പ്രൈമറി കുട്ടികൾക്കായി കോക്കൂർ ഗവ.എ.എച്ച്.എം. ഹയർ സെക്കണ്ടറി സ്കൂളിലെ വർണ്ണക്കൂടാരത്തിൽ ഒരുക്കിയിരിക്കുന്നത്. 10 ലക്ഷം രൂപ പദ്ധതിക്കായി ചിലവഴിച്ചിട്ടുള്ളത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കുട്ടികളിലെ വിവിധ ശേഷികൾ വികസിപ്പിക്കുക, ഗുണമേൻമയുള്ളതും ശാസ്തീയവുമായ സ്കൂൾ വിദ്യാഭ്യാസം ലഭ്യമാക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ഓരോയിടവും കുഞ്ഞുങ്ങളുടെ ഭാവനയും ചിന്തയും ഉതകുന്ന തരത്തിലാണ് വർണ്ണ കൂടാരം ഒരുക്കിയിട്ടുളളത്. അനുഭവിച്ചും ആസ്വദിച്ചും സ്വയം പഠനാനുഭവം ഒരുക്കാനുള്ള സാധ്യതയാണ് കുഞ്ഞുങ്ങൾക്ക് ഇതുവഴി ലഭിക്കുന്നത്.
RECENT NEWS
ഉമ്മയുടെ സംസ്ക്കാരം കഴിഞ്ഞ് തിരികെയത്തിയ പ്രവാസി യുവാവ് മരണപ്പെട്ടു
അബുദാബി: അമ്മയുടെ സംസ്കാരം കഴിഞ്ഞ് തിരികെ വന്ന മലയാളി യുവാവ് 20 ദിവസത്തിന് ശേഷം അബുദാബിയില്‍ മരിച്ചു. കാസർകോട് കാഞ്ഞങ്ങാട് ചിത്താരി സ്വദേശിയായ എംപി മുഹമ്മദ് ഇർഷാദ് (36) ആണ് മരിച്ചത്. പ്രവാസ ലോകത്തിനും വേദനയാകുകയാണ് യുവാവിന്റെ വേര്‍പാട്. [...]