നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്ന് പ്രവാസി വാഹനാപകടത്തിൽ മരിച്ചു
നിലമ്പൂർ: ഭാര്യക്കൊപ്പം നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്ന് നിലമ്പൂർ സ്വദേശിയായ യുവ എൻജിനീയർ യുഎഇയിൽ അപകടത്തിൽ മരിച്ചു. നിലമ്പൂർ ചന്തക്കുന്ന് എയുപി സ്കൂൾ റിട്ട. അധ്യാപകൻ ചക്കാലക്കുത്ത് റോഡിൽ പുൽപയിൽ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകൻ സച്ചിൻ (30) ആണു മരിച്ചത്.
28ന് രാത്രി അബൂദബിയിൽനിന്ന് ഷാർജയിലെ താമസസ്ഥലത്തേക്കു കാർ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം. ഷാർജയിലുള്ള ഭാര്യ അപൂർവയെയും കൂട്ടി നാട്ടിലേക്ക് മടങ്ങുന്നതിന്റെ തലേന്നാണ് അപകടമരണം. നടപടികൾ പൂർത്തിയാക്കുന്ന മൃതദേഹം നാട്ടിലെത്തിച്ചു അന്ത്യ കർമ്മങ്ങൾ ചെയ്യും.
അസ്വസ്ഥതയല്ല; വാത്സല്യം: ജിന്റോയെ ആശ്വസിപ്പിച്ച് മുഖ്യമന്ത്രി
RECENT NEWS
കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു
തിരൂർ: തിരൂർ കൂട്ടായിയിൽ നിന്നും മീൻപിടുത്തത്തിന് പോയ യുവാവ് മീൻ കോരുന്നതിനിടെ വള്ളങ്ങൾക്കിടയിൽപെട്ട് മരിച്ചു. പുതിയകടപ്പുറം സ്വദേശി കടവണ്ടിപുരയ്ക്കൽ യൂസഫ്കോയ(24)യാണ് മരിച്ചത്. താനൂർ സ്വദേശിയുടെ ഉടമസ്ഥതയിലുള്ള അംജദ് എന്ന ഫൈബർ വള്ളത്തിലെ [...]