നവകേരള സദസിൽ ജില്ലയിൽ ലഭിച്ചത് 80,885 നിവേദനങ്ങൾ

നവകേരള സദസിൽ ജില്ലയിൽ ലഭിച്ചത് 80,885 നിവേദനങ്ങൾ

മലപ്പുറം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ നവകേരള സദസ്സ് ജില്ലയിൽ പൂർത്തിയായപ്പോൾ ആകെ ലഭിച്ചത് 80,885 നിവേദനങ്ങൾ. ഇന്ന് 27,339 നിവേദനങ്ങൾ ലഭിച്ചു. മൂന്ന് ദിവസം പൂർത്തിയായപ്പോൾ ആകെ 53,546 നിവേദനങ്ങളാണ് ലഭിച്ചിരുന്നത്.

ജില്ലയിലെ ആദ്യ ദിനമായ തിങ്കളാഴ്ച 14,866 നിവേദനങ്ങളും രണ്ടാം ദിനമായ ചൊവ്വാഴ്ച 16,835 നിവേദനങ്ങളും ബുധനാഴ്ച 21,845 നിവേദനങ്ങളും ലഭിച്ചു.

ഓരോ മണ്ഡലങ്ങളും തിരിച്ചുള്ള കണക്ക്:
പൊന്നാനി-4192, തവനൂർ-3766, തിരൂർ-4094, താനൂർ-2814 എന്നിങ്ങനെയാണ് തിങ്കളാഴ്ച ലഭിച്ച നിവേദനങ്ങൾ. വള്ളിക്കുന്ന്-4778, തിരൂരങ്ങാടി-4317, കോട്ടയ്ക്കൽ-3773, വേങ്ങര-3967 എന്നിങ്ങനെയാണ് ചൊവ്വാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. മഞ്ചേരി-5683, കൊണ്ടോട്ടി-7259, മങ്കട-4122, മലപ്പുറം- 4781 എന്നിങ്ങനെയാണ് ബുധനാഴ്ച ലഭിച്ച നിവേദനങ്ങളുടെ എണ്ണം. ഇന്നലെ ഏറനാട് 7605, നിലമ്പൂർ 7458, വണ്ടൂർ 7188, പെരിന്തൽമണ്ണ 5088.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!