നവവരന്റെ ജീവനെടുത്ത ബൈക്കപകടത്തിൽ പരുക്കേറ്റ യുവതിയും മരണപ്പെട്ടു

നവവരന്റെ ജീവനെടുത്ത ബൈക്കപകടത്തിൽ പരുക്കേറ്റ യുവതിയും മരണപ്പെട്ടു

മഞ്ചേരി: ആനക്കയം ചെക്ക്പോസ്റ്റിൽ തിങ്കളാഴ്ച്ച ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി. പരുക്കേറ്റ് ചികിൽസയിലായിരുന്ന മഞ്ചേരി താണിപ്പാറ സ്വദേശിനിയും മാലാംകുളം താമസക്കാരനുമായ നടുവത്ത് ഫൈസലിന്റെ ഭാര്യ ഫാത്തിമ (36) ആണ് മരിച്ചത്. അപകടത്തിൽ നവവരനായ വലിയപൊയിൽ ചുള്ളിക്കുളത്ത് ഹസൈനാരുടെ മകൻ മുഹമ്മദ് ആഷിഖ് (27) ഇന്നലെ തന്നെ മരിച്ചിരുന്നു.

​ഗുരുതര പരുക്കേറ്റ ഫാത്തിമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിൽസയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. മഞ്ചേരിയിലെ മെഡിക്കൽ സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!