കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പ്ലൺ വൺ വിദ്യാർഥി മുങ്ങി മരിച്ചു

കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ പ്ലൺ വൺ വിദ്യാർഥി മുങ്ങി മരിച്ചു

തിരൂർ: താനാളൂരിന് സമീപം സുഹൃത്തുക്കൾക്കൊപ്പം കുളത്തിൽ കുളിക്കുകയായിരുന്ന പ്ലസ് വൺ വിദ്യാർഥി മുങ്ങി മരിച്ചു. കാളാട് പട്ടർപറമ്പ് വാക്കാട് ബൈജുവിന്റെ മകൻ വിഷ്ണുവാണ് മരിച്ചത്. ഇന്ന് ഉച്ചയോടെ മീനടത്തൂർ കൈതക്കുളത്തിലായിരുന്നു അപകടം.

സുഹൃത്തുക്കൾക്കൊപ്പം കുളിക്കുന്നതിനിടെ വിഷ്ണു മുങ്ങി താഴുകയായിരുന്നു. നാട്ടുകാരും ഫയർ ആന്റ് റെസ്ക്യൂ ജീവനക്കാരും നടത്തിയ ശ്രമത്തിനൊടുവിലാണ് വെള്ളത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!