പ്രസവം കഴിഞ്ഞ് ഭാര്യയും കുഞ്ഞും തിരിച്ചെത്തിയതിന് പിന്നാലെ പ്രവാസി മരിച്ചു

കോട്ടക്കൽ: പ്രസവം കഴിഞ്ഞ് ഭാര്യയും കുഞ്ഞും നാട്ടില്‍ നിന്ന് തിരിച്ചെത്തി ദിവസങ്ങള്‍ക്കുള്ളില്‍ പ്രവാസി മലയാളി അന്തരിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കല്‍ രണ്ടത്താണി ഓടായപ്പുറത്ത് പരേതനായ അബ്ദുല്‍ അസീസ് മകന്‍ ഷബീര്‍ അബ്ദുല്ല (40) the expat ആണ് മരിച്ചത്. ഹൃദയാഘാതം മൂലം അജ്മാനില്‍ ആയിരുന്നു അന്ത്യം.
ശനിയാഴ്ച്ച വൈകീട്ട് അജ്മാനിലെ താമസ സ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അജ്മാന്‍ ജറഫിലുള്ള ജി.എം.സി ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ദുബായിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റ് ആയി ജോലി ചെയ്ത് വരികയായിരുന്നു.
ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ വേങ്ങര സ്വദേശിനി മരിച്ചു
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മാതാവ്: സുഹ്റ. ഭാര്യ: നുസ്ലി. മൂന്ന് മക്കളുണ്ട്. ഇളയകുട്ടിയെ പ്രസവിച്ച് ഭാര്യയും കുട്ടികളും നാലു ദിവസം മുന്‍പാണ് യു.എ. ഇയില്‍ തിരിച്ചെത്തിയത്. ഫുജൈറയിലുള്ള റിയാസ് മൂത്ത സഹോദരനാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
RECENT NEWS

സംരഭകരാകാൻ താൽപര്യമുള്ള പ്രവാസികൾക്കായി ശിൽപശാല സംഘടിപ്പിച്ചു
മലപ്പുറം: കേരളത്തിന്റെ സാമൂഹിക-സാമ്പത്തിക മേഖലയില്‍ കുടിയേറ്റം അവിഭാജ്യഘടകമാണെന്ന് നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ റ്റി. രശ്മി. മലപ്പുറം ജില്ലയിലെ പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്ക റൂട്ട്സും സെന്റര്‍ ഫോര്‍ [...]