വി.ആർ വിനോദ് മലപ്പുറം ജില്ലയുടെ പുതിയ കളക്ടർ

വി.ആർ വിനോദ് മലപ്പുറം ജില്ലയുടെ പുതിയ കളക്ടർ

മലപ്പുറം: ജില്ലാ കലക്ടറായി വി.ആർ വിനോദ് ഒക്ടോബർ 18 ന് ചുമതലയേൽക്കും. നിലവിൽ ജില്ലാ കളക്ടറായ വി.ആർ പ്രേംകുമാർ പഞ്ചായത്ത് വകുപ്പ് ഡയറക്ടറായി സ്ഥലം മാറിപ്പോകുന്ന ഒഴിവിലാണ് നിയമനം. 2015 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ വി.ആർ വിനോദ് സംസ്ഥാന ഭക്ഷ്യ സുരക്ഷാ കമ്മീഷണറാണിപ്പോൾ.

കയർ വികസന വകുപ്പ് ഡയറക്ടർ, കയർഫെഡ് എംഡി, നാഷണൽ കയർ റിസർച്ച് ആൻഡ് മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എന്നീ ചുമതലകളും വഹിക്കുന്നു. റവന്യൂ വകുപ്പിൽ ഡെപ്യൂട്ടി കലക്ടർ ആയാണ് സംസ്ഥാന സർവീസിൽ പ്രവേശിച്ചത്. ഇടുക്കി ,അടൂർ, കൊല്ലം എന്നിവിടങ്ങളിൽ ആർ.ഡി.ഒയും പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റും ആയിരുന്നു. വിദ്യാഭ്യാസം ബി എസ് സി – ജന്തുശാസ്ത്രം , എം എ – ഇംഗ്ലീഷ് സാഹിത്യം. തിരുവനന്തപുരം സ്വദേശിയാണ്. ഭാര്യ എസ്.കെ സ്വപ്ന. രണ്ട് പെൺമക്കൾ വിദ്യാർത്ഥിനികൾ.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!