മലദ്വാരത്തിലും മിക്സിയിലുമായി ഒളിപ്പിച്ച സ്വർണം കരിപ്പൂരിൽ പിടികൂടി

മലദ്വാരത്തിലും മിക്സിയിലുമായി ഒളിപ്പിച്ച സ്വർണം കരിപ്പൂരിൽ പിടികൂടി

കരിപ്പൂർ: ജ്യൂസ് എക്സ്ട്രാക്റ്ററിന് ഉള്ളിലും ശരീരത്തിന് അകത്തുമായി ഒളിപ്പിച്ച് കടത്തിയ 2469.64 ​ഗ്രാം സ്വർണം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടി. കോഴിക്കോട്, മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരെ ഇതുമായി ബന്ധപ്പെട്ട് പിടികൂടി.

മസ്ക്കറ്റിൽ നിന്നെത്തിയ കോഴിക്കോട് സ്വദേശി മുഹമ്മദ് റയീസിന്റെ ബാ​ഗേജിലുണ്ടായിരുന്ന ജ്യൂസ് എക്സ്ട്രാക്റ്ററിന് പതിവിലും ഭാരം തോന്നിയതിനെ തുടർന്നാണ് റവന്യൂ ഇന്റലിജൻസ് ഉദ്യോ​ഗസ്ഥർ പരിശോധന നടത്തിയത്. ഇതിനടിയിലായി സിലിണ്ടർ ആകൃതിയിൽ ഒളിപ്പിച്ച നിലയിൽ സ്വർണം കണ്ടെത്തുകയായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

മലപ്പുറം സ്വദേശി അമീർ പടയകണ്ടിയുടെ മലദ്വാരത്തിൽ നാലു ക്യാപ്സ്യൂളുകളിലായി ഒളിപ്പിച്ച നിലയിലാണ് സ്വർണം കണ്ടെത്തിയത്. സംശയം തോന്നി കസ്റ്റംസ് ഉദ്യോ​ഗസ്ഥർ പരിശോധിച്ചപ്പോഴാണ് ഇയാൾ സ്വർണം ഒളിപ്പിച്ചത് വെളിപ്പെടുത്തിയത്.

Sharing is caring!