എ എൽ പി സ്കൂൾ നോർത്ത് കോഴക്കോട്ടൂരിലെ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

എ എൽ പി സ്കൂൾ നോർത്ത് കോഴക്കോട്ടൂരിലെ കിച്ചൺ കം സ്റ്റോർ ഉദ്ഘാടനം ചെയ്തു

അരീക്കോട്:എ എൽ പി സ്കൂൾ നോർത്ത് കോഴക്കോട്ടൂരിലെ കിച്ചൺ കം സ്റ്റോർ കെട്ടിടം പി കെ ബഷീർ എം എൽ എ ഉദ്ഘാടനം ചെയ്തു. അരീക്കോട് ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ടി അബ്ദുഹാജി അധ്യക്ഷനായിരുന്നു.

7.12 ലക്ഷം രൂപ ചെലവിട്ടാണ് സ്റ്റോർ നിർമിച്ചത്. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ നൗഷർ കല്ലട, വാർഡ് മെംബർ കെ മുക്താർ, അരീക്കോട് എ ഇ ഒ കെ മൂസക്കുട്ടി, എൻ എം ഒ അഹമ്മദ് സലീം, മാനേജർ സി കെ മുഹമ്മദ്, പ്രധാനധ്യാപിക എ ആരിഫ, പി ടി എ പ്രസിഡന്റ് ടി നിയാസ്, എം ടി എ പ്രസിഡന്റ് വി സക്കീന തുടങ്ങിയവർ സന്നിഹിതരായിരുന്നു.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!