വന്ദേഭാരതിലെത്തുന്ന യാത്രക്കാർക്ക് തിരൂരിൽ ബസ് സൗകര്യമൊരുക്കി കെ എസ് ആർ ടി സി

വന്ദേഭാരതിലെത്തുന്ന യാത്രക്കാർക്ക് തിരൂരിൽ ബസ് സൗകര്യമൊരുക്കി കെ എസ് ആർ ടി സി

തിരൂർ: പുതിയ വന്ദേ ഭാരത് ട്രെയിനിൽ വന്നിറങ്ങി കോട്ടക്കൽ, മലപ്പുറം ഭാഗത്തേക്ക് പോകേണ്ട യാത്രക്കാർക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവീസ് ആരംഭിക്കുന്നു. ഒക്ടോബർ 3 മുതൽ ബസ് ഓടിത്തുടങ്ങും.

രാത്രി 9 മണിക്ക് തിരൂരിൽ നിന്നും പുറപ്പെടുന്ന രീതിയിലായിരിക്കും സർവീസ് ആരംഭിക്കുക. ഇതോടെ തിരൂരിൽ നിന്നും മലപ്പുറം, മഞ്ചേരി ഭാഗത്തേക്കുള്ള രാത്രി യാത്രക്കാരുടെ ഏറെ നാളായുള്ള യാത്രാദുരിതത്തിന് പരിഹാരമാകും. തിരൂരിലെത്തുന്ന വന്ദേഭാരത് ട്രെയിനിൽ കണ്ണൂർ, കാസർഗോഡ് ഭാഗത്തേക്ക് പോകേണ്ട മഞ്ചേരി, മലപ്പുറം, ഭാഗത്തുള്ളവർക്കും, തിരുവനന്തപുരം, എറണാകുളം ഭാഗത്ത് നിന്നും തിരൂരിൽ വന്നിറങ്ങി കോട്ടക്കൽ, മലപ്പുറം, ഭാഗങ്ങളിലേക്ക് പോകേണ്ടവർക്കും ഉപകാരപ്രദമാകുന്ന തരത്തിലാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

വൈകുന്നേരം 7 മണിക്ക് മഞ്ചേരിയിൽ നിന്ന് തുടങ്ങുന്ന സർവീസ് 7:30ന് മലപ്പുറത്തും 8 മണിക്ക് കോട്ടക്കലും 8:40ന് തിരൂരിലും എത്തും.  വന്ദേഭാരത ട്രെയിൻ തിരൂരിൽ എത്തിയശേഷം രാത്രി 9 മണിയോടെ മലപ്പുറത്തേക്ക് തിരിക്കുന്ന ബസ് രാത്രി 10ന് മലപ്പുറത്ത് എത്തും.  9 മണിക്ക് തിരൂരിൽ നിന്നും പുറപ്പെടുന്ന ബസ്, തിരൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വന്ന് യാത്രക്കാരെ കയറ്റി പോകുന്ന രീതിയിൽ ക്രമീകരിക്കുന്ന കാര്യവും കെ.എസ്.ആർ.ടി.സിയുടെ പരിഗണനയിലുണ്ട്.

Sharing is caring!