ജിദ്ദയ്ക്ക് സമീപം ലോറി മറിഞ്ഞ് കത്തി കൊണ്ടോട്ടി സ്വദേശി മരിച്ചു

ജിദ്ദ: യാമ്പു-ജിദ്ദ ഹൈവേയിലുണ്ടായ വാഹനാപകടത്തില്‍ കൊണ്ടോട്ടി സ്വദേശി മരിച്ചു. കൊണ്ടോട്ടി മുതുവല്ലൂര്‍ നീറാട് പുതുവാക്കുന്ന് വേണു (54) ആണ് മരിച്ചത്. യാമ്പുവില്‍ നിന്ന് ജിദ്ദയിലേക്ക് സിമന്റ് മിക്‌സ്ചറുമായി വന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്.
ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. ജിദ്ദയില്‍ നിന്ന് 234 കിലോമീറ്റര്‍ അകലെയാണ് അപകടം. അപകടത്തില്‍ ലോറി പൂര്‍ണമായും കത്തി നശിച്ചു. വേണുവിന്റെ മൃതദേഹവും ഏറെക്കുറെ കത്തിക്കരിഞ്ഞ നിലയിലാണ്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
RECENT NEWS

ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്കെതിരെ നടപടി
പൊന്നാനി: ഗര്‍ഭിണിയായ യുവതിക്ക് രക്തം മാറി നല്കിയ സംഭവത്തില്‍ രണ്ട് താല്കാലിക ഡോക്ടര്‍മാര്‍ക്കെതിരെ നടപടി പൊന്നാനി മാതൃശിശു ആശുപത്രിയില്‍ ആ സമയത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ടു ഡോക്ടര്‍മാരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ [...]