ആലുവ മോഡലിൽ തിരൂരങ്ങാടിയിൽ കുട്ടിയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

ആലുവ മോഡലിൽ തിരൂരങ്ങാടിയിൽ കുട്ടിയെ പീഡിപ്പിച്ചു, പ്രതി പിടിയിൽ

തിരൂരങ്ങാടി: മധ്യപ്രദേശ് സ്വദേശികളുടെ കുട്ടിയെ പീഡിപ്പിച്ച കേസിൽ അതേ നാട്ടുകാരനെ പോലീസ് പിടികൂടി. തിരൂരങ്ങാടി സ്റ്റേഷൻ പരിധിയിൽ ചേളാരിയിലാണ് സംഭവം. പ്രതി മധ്യപ്രദേശിലെ ഗ്വാളിയോര്‍ സ്വദേശിയായ 30കാരന്‍ പോലീസിന്റെ കസ്റ്റഡിയിലാണ്.

മാര്‍ബിള്‍ ജോലിക്കെത്തിയ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടമായി താമസിക്കുന്ന ഇടത്ത് ഇന്നലെ വൈകിട്ടാണ് സംഭവം നടന്നത്. പീഡിപ്പിക്കപ്പെട്ട കുട്ടിയുടെ മാതാപിതാക്കളുടെ സുഹൃത്താണ് പ്രതി. കളിപ്പിക്കാനെന്ന വ്യാജേന കുട്ടിയെ പ്രതി തന്റെ താമസസ്ഥലത്തേക്ക് കൊണ്ടുപോകുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് ഓടിച്ചെന്ന മാതാപിതാക്കളാണ് പീഡനരംഗം കണ്ടത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
കുട്ടിയെ മോചിപ്പിച്ച മാതാപിതാക്കള്‍ തിരൂരങ്ങാടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി. കുട്ടിയെ വൈദ്യ പരിശോധനക്ക് വിധേയയാക്കി. കുട്ടിയുടെ മൊഴിയും പോാലീസ് രേഖപ്പെടുത്തും. പ്രതിയെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കും.

കുട്ടിയുടെ മാതാപിതാക്കളും മധ്യപ്രദേശ് സ്വദേശികളാണ്. ഇന്നലെ ഉച്ചയോടെയാണ് പ്രതി ഇവരുടെ വീട്ടിലെത്തിയത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

Sharing is caring!