അറഫാദിന ആത്മീയ സംഗമം ബുധനാഴ്ച്ച സ്വലാത്ത് നഗറില്‍

അറഫാദിന ആത്മീയ സംഗമം ബുധനാഴ്ച്ച സ്വലാത്ത് നഗറില്‍

മലപ്പുറം: അറഫാദിനത്തിന്റെ ഭാഗമായി ബുധനാഴ്ച്ച മലപ്പുറം സ്വലാത്ത് നഗറില്‍ അറഫാദിന പ്രാര്‍ത്ഥനാ സമ്മേളനം നടക്കും. ളുഹര്‍ നിസ്‌കാരാനന്തരം മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ നടക്കുന്ന ആത്മീയ സമ്മേളനത്തിന് സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍ നേതൃത്വം നല്‍കും.

ഖുര്‍ആന്‍ പാരായണം, തഹ്്‌ലീല്‍, അദ്കാറുകള്‍, സ്വലാത്ത്, പ്രാര്‍ത്ഥന എന്നിവ പരിപാടിയുടെ ഭാഗമായി നടക്കും. ഹാജിമാര്‍ക്ക് പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിക്കും. വൈകുന്നേരം ആറിന് സമാപിക്കുന്ന പരിപാടിയില്‍ ഇഫ്താര്‍ കിറ്റുകള്‍ വിതരണം ചെയ്യും. മക്കയില്‍ നിന്നും മഅദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഓണ്‍ലൈന്‍ മുഖേനെ പ്രാര്‍ത്ഥന നടത്തും.
രാവിലെ 9 മുതല്‍ മഅ്ദിന്‍ കാമ്പസില്‍ വനിതാ വിജ്ഞാന വേദിയും നടക്കും. മഅ്ദിന്‍ സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ ഡയറക്ടര്‍ അബൂബക്കര്‍ സഖാഫി അരീക്കോട് ഉദ്‌ബോധനം നടത്തും.

ചടങ്ങില്‍ സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് അഹ്മദുല്‍ കബീര്‍ അല്‍ ബുഖാരി കടലുണ്ടി, സുലൈമാന്‍ ഫൈസി കിഴിശ്ശേരി, അബ്ദുല്‍ ഗഫൂര്‍സഖാഫി കൊളപ്പറമ്പ്, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, മൂസ മുസ്‌ലിയാര്‍ ആമയൂര്‍, ശൗക്കത്തലി സഖാഫി മണ്ണാര്‍ക്കാട്, കേരള മുസ്്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മുസ്തഫ മാസ്റ്റര്‍ കോഡൂര്‍, ദുല്‍ഫുഖാര്‍ അലി സഖാഫി തുടങ്ങിയവര്‍ സംബന്ധിക്കും.

Sharing is caring!