ഹോട്ടലിനെതിരെ മതവിദ്വേഷണ പ്രചരണം, മലപ്പുറത്തെ ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ

ഹോട്ടലിനെതിരെ മതവിദ്വേഷണ പ്രചരണം, മലപ്പുറത്തെ ഓൺലൈൻ ചാനൽ ഉടമ അറസ്റ്റിൽ

പെരിന്തൽമണ്ണ: ഹോട്ടലിനെതിരെ മതവിദ്വേഷ പ്രചരണം നടത്തിയ ഓൺലൈൻ ചാനലുടമയെ പെരിന്തൽമണ്ണ പോലീസ് അറസ്റ്റ് ചെയ്തു. ആര്യാസ് എന്ന പേരിൽ പെരിന്തൽമണ്ണയിൽ നടത്തുന്ന വെജിറ്റേറിയൻ ഹോട്ടലിനെതിരെയാണ് ചാണക്യ ന്യൂസ് ചാണക്യ ന്യൂസ് ടി വി എന്ന ചാനലിന്റെ ഉടമ വിദ്വേഷ പ്രചരണം നടത്തിയത്. പൂക്കോട്ടുപാടം സ്വദേശി വി കെ ബൈജു (44) ആണ് കേസിലെ പ്രതി.

സമുദായങ്ങൾ തമ്മിൽ സ്പർധ വളർത്തുന്നത് തടയാനുള്ള ഐ പി സി സെക്ഷൻ 153 A വകുപ്പ് പ്രകാരമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. ആര്യാസ് ഹോട്ടലിലിന്റെ ബില്ലിങ് ഡെസ്കിൽ വെച്ചിരുന്ന ​ഗണപതി വി​ഗ്രഹമാണ് ഇദ്ദേഹത്തെ ചൊടിപ്പിച്ചത്. മുസ്ലിമായ ഹോട്ടലുടമ ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനാണ് അത് വെച്ചിരിക്കുന്നതെന്നാണ് ഇയാൾ വ്ലോ​ഗിൽ പറഞ്ഞത്. ഇതിനു പുറമേ മുസ്ലിം സമുദായത്തിനെതിരെയും ​ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചത്.
മലപ്പുറം ജില്ലയിലെ വാർത്തകൾ അറിയാൻ ജോയിൻ ചെയ്യൂ
പെരിന്തൽമണ്ണ സബ് ഇൻസ്പെക്ടർ ഷിജോ സി തങ്കച്ചനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് ഇയാളുമായി തെളിവെടുക്കുകയാണ്.

Sharing is caring!