പൊന്നാനി സ്വദേശി സൗദിയിൽ മരണപ്പെട്ടു

പൊന്നാനി സ്വദേശി സൗദിയിൽ മരണപ്പെട്ടു

ദമ്മാം: പൊന്നാനി സ്വദേശി സൗദിയില്‍ നിര്യതനായി. പൊന്നാനി മരക്കടവ് പയ്യോളി വീട്ടില്‍ മുഹമ്മദ് (60) ആണ് മരിച്ചത്. ദമ്മാം ഖത്തീഫിലെ താമസ സ്ഥലത്ത് വെച്ച് ഹൃദയാഘാതമുണ്ടാവുകയായിരുന്നു.

ഖത്തീഫിലെ മത്സ്യവ്യാപാരകേന്ദ്രത്തിൽ പ്രവർത്തിച്ചുവരികയായിരുന്നു. ഖത്തീഫ് സെന്‍ട്രല്‍ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മയ്യിത്ത് നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് കെഎംസിസി അറിയിച്ചു.
മലപ്പുറം ജില്ലയിലെ വാർത്തകൾ വാട്സ്ആപ്പിൽ ലഭിക്കുവാൻ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക

Sharing is caring!